മന്ത്രവാദത്തിന്റെ സ്വാധീനം സാഹിത്യത്തിൽ
October 2, 2021
വിരലടയാളത്തിന്റെ പ്രാധാന്യം
October 6, 2021

ഭൂമിയിലെ മനുഷ്യാവശിഷ്ട്ടങ്ങൾ ശാസ്ത്രീയമായി എങ്ങനെ തിരിച്ചറിയാം

അപകടത്തെ തുടർന്നോ, പ്രകൃതി ദുരന്തങ്ങളിലൂടെയോ കാണാതായ വ്യക്തികൾ, ദുരന്തബാധിതർ, യുദ്ധത്തിലെ നഷ്ടങ്ങൾ എന്നിവ തിരിച്ചറിയാൻ ഫോറൻസിക് പരിശോധന അത്യന്താപേക്ഷിതമാണ്.

മരണപ്പെടുന്ന ആളുകളുടെ അവശിഷ്ട്ടങ്ങൾ ഭൂമിയിൽ നിന്ന് ഫോറൻസിക് ശാസ്ത്രജന്മാരോ, പോലീസ് ഉദ്യോഗസ്ഥരോ ഡിറ്റക്റ്റീവുകളോ ശാസ്ത്രീയമായ ചില  രീതികൾ ഉപയോഗിച്ചു കണ്ടെത്തുന്നു.

മനുഷ്യാവശിഷ്ട്ടങ്ങളുടെ ഫോറൻസിക് പരിശോധന, വ്യക്തിയുടെ വ്യക്തിത്വവും മരണകാരണവും മരണരീതിയും സ്ഥാപിക്കുന്നതിന് നിർണ്ണായകമാണ്.

ഫോറൻസിക് പരിശോധന മൂലം ശരിയായി സംസ്കരിക്കാനും മരണകാരണങ്ങൾ മനസിലാക്കാനും മരണ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാനും  നീതി നടപ്പാക്കാനും സാധിക്കും.

മൂന്ന് പ്രാഥമിക ശാസ്ത്രീയ രീതികൾ പരമ്പരാഗതമായി മനുഷ്യാവശിഷ്ട്ടങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.

 

 

  • വിരലടയാള വിശകലനം

 

               ഇത് വിരലുകളുടെ അഗ്രഭാഗത്തുള്ള ചർമ്മത്തിന്റെ രീതി പരിശോധിക്കുന്നു.

 

 

  • ദന്ത വിശകലനം

 

               ദന്ത സംബന്ധമായ പരിശോധനകൾ.

 

 

  • ഡിഎൻഎ വിശകലനം

 

               ശരീരകലകളിൽ നിന്ന് വീണ്ടെടുത്ത ഡിഎൻഎ പ്രൊഫൈലുകൾ പരിശോധിക്കുന്നു.

മെഡിക്കൽ പരിശോധകർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ തിരിച്ചറിയൽ രീതിയാണ് ദൃശ്യമായ തെളിവുകൾകൊണ്ടുള്ളത്, പക്ഷേ അത് എല്ലായ്പ്പോഴും സാധ്യമല്ല. പകരം മറ്റു ചില രീതികൾ ഉപയോഗിക്കുന്നു അവയിൽ എക്സ്-റേ, വിരലടയാളം അല്ലെങ്കിൽ ഡിഎൻഎ എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഈ രീതികൾക്ക് അധിക സാമഗ്രികൾ ആവശ്യമാണ്.എന്നാൽ പോസ്റ്റ്മോർട്ടം സമയത്ത് മെഡിക്കൽ ഇംപ്ലാന്റുകൾ കണ്ടെത്തുന്നത് വിവരദായകമാണ്.ഇതുമൂലംഇംപ്ലാന്റഡ് മെഡിക്കൽ ഉപകരണങ്ങളിലെ സീരിയൽ നമ്പറുകളുടെ താരതമ്യം വേഗത്തിലുള്ളതും കൃത്യവുമായ തിരിച്ചറിയൽ സാധ്യമാക്കുന്നു.കൃത്രിമ സന്ധികൾ, ബ്രെസ്റ്റ് ഇംപ്ലാന്റുകൾ, പേസ് മേക്കറുകൾ അല്ലെങ്കിൽ ഡെന്റൽ ഇംപ്ലാന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെ ട്രേഡ് മാർക്ക്, നിർമ്മാണ തീയതി, സീരിയൽ നമ്പർ എന്നിവ രോഗികളുടെ രേഖകളുമായി ലിങ്ക് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞേക്കും. എന്നാൽ ഹൃദയത്തിന്റെയോ ഡെന്റൽ ഇംപ്ലാന്റുകളുടെയോ ദേശീയ രജിസ്റ്ററുകളൊന്നുമില്ലാതെ തന്നെ ഇത്തരം രേഖകൾ സ്വീകർത്താക്കൾക്കോ ​​ശസ്ത്രക്രിയാ വിദഗ്ധർക്കോ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

ഫോറൻസിക് ശാസ്ത്രജ്ഞർ മരണത്തിന് മുമ്പും ശേഷവും എടുത്ത എക്സ്-റേ അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള മെഡിക്കൽ ചിത്രങ്ങൾ താരതമ്യം ചെയ്യും. ഒടിവുകൾ, അല്ലെങ്കിൽ കാൻസർ പോലുള്ള അപൂർവ സാഹചര്യത്തിലും ബോഡി സ്കാൻ ഉപയോഗിക്കാം.

ഈ ശാസ്ത്രീയ വിദ്യകൾ, വ്യക്തിപരമായി അല്ലെങ്കിൽ സംയോജിതമായി, ധാരാളം കാണാതായ വ്യക്തികളെയോ ദുരന്തബാധിതരെയോ തിരിച്ചറിയാൻ വിജയകരമായി ഉപയോഗിച്ചുവരുന്നു.

ആധുനിക യുഗത്തിൽ വിവരസാങ്കേതികവിദ്യയുടെ വരവോടെ ഫോറൻസിക് സാങ്കേതികവിദ്യകളുടെ തിരിച്ചറിയൽ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തി. ഇതുമൂലം വിരലടയാളങ്ങൾ, പല്ലുകൾ, ഡിഎൻഎ, മെഡിക്കൽ ഇമേജുകൾ എന്നിവ വേഗത്തിലും എളുപ്പത്തിലും ശേഖരിക്കാനും വൻ ദുരന്തങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പോർട്ടബിൾ ഉപകരണങ്ങൾ ഉപയോഗിച്ച് തത്സമയം തിരയാനും സാധിക്കുന്നു.

എന്നാൽ ഇവയിൽ ചില പരിമിതികൾ ഉണ്ട്. എന്തെന്നാൽ, ആ വ്യക്തി ജീവിച്ചിരുന്നപ്പോൾ ലഭിച്ച വിവരങ്ങൾ, അവരുടെ വിരലടയാളം എന്നിവ ഫയലിൽ ഇല്ലെങ്കിൽ അല്ലെങ്കിൽ അടുത്തിടെ ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിച്ചില്ലെങ്കിൽ, അല്ലെങ്കിൽ ഡിഎൻഎ റഫറൻസ് സാമ്പിൾ നൽകാൻ അടുത്ത ബന്ധുക്കൾ ലഭ്യമല്ലെങ്കിൽ അല്ലെങ്കിൽ അവർ ഒരിക്കലും സിടി സ്കാൻ ചെയ്തിട്ടില്ലെങ്കിൽ വിവരശേഖരണത്തിൽ ഫലമില്ലാതാകും.

എന്നിരുന്നാലും ജന്മനാശരീരത്തിലുള്ള പാടുകൾ, ടാറ്റൂകൾ, കുത്തലുകൾ തുടങ്ങിയ ശാരീരിക സവിശേഷതകൾ കൊണ്ട് ചുരുക്കം ചില സന്ദർഭങ്ങളിൽ ആളുകളെ  തിരിച്ചറിയാൻ സഹായിക്കും. ഇതോടൊപ്പം തന്നെ ഒരു വ്യക്തി ജീവിച്ചിരുന്നപ്പോൾ അവരുടെ ലിംഗഭേദം, പൂർവ്വികത, ഉയരം, പ്രായം, രോഗം, മാരകമായ പരിക്കുകൾ എന്നിവയെക്കുറിച്ച് ഒരു ഫോറൻസിക് നരവംശശാസ്ത്രജ്ഞന് കൂടുതലായി പഠിക്കാനും കഴിയും.

ആരുടെയെങ്കിലും ലിംഗഭേദമോ, ബന്ധുക്കളെയോ നിർണ്ണയിക്കാനുള്ള ഡിഎൻഎ പരിശോധനയ്‌ക്കപ്പുറം, കാണാതായ ഒരു വ്യക്തിയുടെ പ്രതിച്ഛായ ഒരുമിച്ച് ചേർക്കുന്നതിനുള്ള പുതിയ ഡിഎൻഎ രീതികളും ആധുനിക ശാസ്ത്രലോകം വാഗ്ദാനം ചെയ്യുന്നു.

ഒരാളുടെ പൂർവ്വികതയും, മുടിയുടെയും കണ്ണുകളുടെയും ചർമ്മത്തിൻറെയും നിറവും പ്രവചിക്കാൻ ഇപ്പോൾ ഡിഎൻഎ ഉപയോഗിക്കാം. എന്നാൽ പ്രായവും മുഖത്തിന്റെ സവിശേഷതകളും കൃത്യമായി കണക്കാക്കാൻ ഡിഎൻഎ മൂലം ഇപ്പോഴും സാധ്യമല്ല.എന്നാൽ അതിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ച വിദൂരമല്ല!

Leave a Reply

Your email address will not be published. Required fields are marked *

0