യുവതലമുറയിൽ സാഹിത്യത്തിൻറെ പ്രാധാന്യം
November 12, 2021
ഓഡിയോ ബുക്കുകൾ; വായനയുടെ പുത്തൻ വാതായനങ്ങൾ.
November 17, 2021

ഡിജിറ്റൽ മീഡിയയുടെ സ്വാധീനം വായനക്കാരിൽ

ഡിജിറ്റൽ മീഡിയയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം ആളുകളുടെ ദൈനംദിന ജീവിതത്തെയും വിശാലമായ സാമൂഹിക പശ്ചാത്തലത്തെയും ജോലിസ്ഥലത്തെയും സമൂഹത്തിലും അവർ ബന്ധിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്ന രീതിയെയും മാറ്റുന്നു.

എന്താണ് ഡിജിറ്റൽ മീഡിയ എന്ന് ലളിതമായി പറഞ്ഞാൽ,ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ഡിജിറ്റൽ രൂപത്തിൽ അഭിപ്രായങ്ങളോ ആശയങ്ങളോ പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്. ആശയവിനിമയത്തിനും അറിവുകളുടെ വിതരണത്തിനുമുള്ള വേഗമേറിയതും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗമാണിത്.ഇന്റർനെറ്റിലൂടെയോ ടെലിവിഷൻ റേഡിയോ പോലുള്ള മറ്റ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്ന ടെക്‌സ്‌റ്റ്, ഓഡിയോ, വീഡിയോ, ഗ്രാഫിക്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ മീഡിയ ഉള്ളടക്കം ഡിജിറ്റൽ ഉപകരണങ്ങൾ വഴി സൃഷ്ടിക്കാനും വിതരണം ചെയ്യാനും പരിഷ്‌ക്കരിക്കാനും കഴിയും, ഇത് പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാണ്.

ഇന്ത്യയിലെ കണക്കനുസരിച്ചു ആളുകൾ പ്രതിദിനം ശരാശരി 2.25 മണിക്കൂർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു. ഇന്ത്യയിൽ, ആളുകൾക്കിടയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ ആഴത്തിലുള്ള നുഴഞ്ഞുകയറ്റം കാരണം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം 2021-ൽ 448 ദശലക്ഷത്തിന്റെ സ്ഥിരമായ നിരക്കിൽ വളരുകയാണ്. ഇതുമൂലം ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 624 ദശലക്ഷമായി വർദ്ധിച്ചു, കണക്കുകൾ അനുസരിച്ചു ഇത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 45% ആണ്. ഇപ്പോൾ, സോഷ്യൽ മീഡിയ ഇന്ത്യയിലെ ദൈനംദിന ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഇതേ രീതിയിൽ തന്നെയാണ് ഡിജിറ്റൽ മീഡിയയുടെ ഉപയോഗവും കണക്കാക്കുന്നത്. ഇത്തരം നൂതന ഉപകരണങ്ങളുടെ ഉപയോഗം ഇപ്പോൾ ജീവിതചര്യകളുടെ ഭാഗമായി തീർന്നിരിക്കുന്നു എന്ന് തന്നെ പറയാം.

ഡിജിറ്റൽ മീഡിയ വായനയിലും പുസ്തകങ്ങളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചു വിശകലനം ചെയ്യുമ്പോൾ, ആധുനിക ഉപകരണങ്ങളുടെ ആവിർഭാവവും വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും അനുസരിച്ച് ലൈബ്രറി ഉപയോക്താക്കളുടെ പരമ്പരാഗത വായനാ ശീലങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ആളുകൾ തന്റെ വായനകൾക്കായി ഇപ്പോൾ കൂടുതലായി ഇലക്ട്രോണിക് മാധ്യമങ്ങളെ ആശ്രയിക്കുന്നു. ഇവയുടെ കാരണം തന്നെ യാത്ര ചെയ്യുമ്പോഴോ ലോകമെമ്പാടും സഞ്ചരിക്കുമ്പോഴോ ഒരാൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ വായിക്കാനും മറ്റു സംവിധാനങ്ങളും ഒരു നൊടിയിടയിൽ ലഭിക്കും എന്നതിനാലാണ്.  

അതുകൊണ്ട് തന്നെ വിവിധ തരത്തിലുള്ള വായനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലൈബ്രറികൾ ഡിജിറ്റൽ ലൈബ്രറി സവിധാനങ്ങൾ ഒരുക്കുകയും മറ്റു പുസ്തക പ്രസാധകരും എഴുത്തുകാരും ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോംസിലൂടെ  തങ്ങളുടെ പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

ഇന്ന് വായനാശീലം പരിപോഷിപ്പിക്കാൻ അനേകം ഓൺലൈൻ പ്ലാറ്റ്ഫോംസ് നിലവിലുണ്ട്. ഉദാഹരണത്തിന് Amazon Kindle, Kobo, Google Play Books, Apple Books മുതലായവയാണ്‌.യുവതലമുറയിലെ ആളുകൾ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഇഷ്ട്ടപ്പെടുന്നു.വായനാശീലം വളർത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായി ഇത്തരം നൂതന വിദ്യകളെ ഉപയോഗപ്പെടുത്താം.ചുരുക്കി പറഞ്ഞാൽ ആധുനിക സാങ്കേതികവിദ്യകളുടെ സ്വാധീനത്തിലാണ് ജീവിതത്തിന്റെ എല്ലാ മേഖലകളും.

ഇൻറർനെറ്റ് ലോകത്തെ എണ്ണമറ്റ വഴികളിലൂടെ മാറ്റിമറിച്ചു. ഇതുമൂലംആളുകൾ തടസ്സങ്ങളില്ലാതെ ആശയവിനിമയം നടത്തുന്നു, ബിസിനസ്സ് ചെയ്യുന്നു, വിവരങ്ങൾ പങ്കിടുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റ് ആളുകളുടെ വായനാ ശീലങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അറിവും വിനോദവും ലഭിക്കാൻ പറ്റിയ ഒരു മികച്ച മാർഗമാണ് വായന ഇത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെങ്കിൽ പിന്നെ അവയെ ഉപയോഗിക്കാൻ അനായാസം കഴിയുന്നു എന്നുള്ളതാണ് സത്യം.ലോകത്തിന്റെ ഏതുകോണിൽ നിന്നുംകൊണ്ട് അവ കൈപ്പിടിയിലാക്കാൻ ഉതകുന്ന തരത്തിലാണ് നൂതന വിദ്യകളുടെ വളർച്ച. ഇതുമൂലം വായനയെ കൂടുതൽ പരിപോഷിപ്പിക്കാൻ കഴിയുന്നു.

ഒരു കാലത്ത് വീട്ടിലൂടെയോ നാട്ടിലെ വായനശാലകളിലൂടെയോ പൈതൃകമായി സിദ്ധിച്ച ശീലമായിരുന്നു വായന. മാതാപിതാക്കളുടെ കഥ കേട്ടുറങ്ങിയ കാലത്തിനു ശേഷം വായനയിലേക്ക് കടന്ന ഘട്ടം എല്ലാവര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന ഒന്നാണ്. എന്നാല്‍ മറ്റെന്തിനേയും പോലെ വായനയും ഇന്ന് മാറിയിരിക്കുന്നു. പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങാതെ, വായന ഇന്ന് ഇ-ബുക്കുകളിലേക്കും ഡിജിറ്റല്‍ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. ഏതൊരു ശരാശരി അനുവാചകനും നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ഥല ദൗര്‍ലഭ്യം. എന്നാല്‍ ഒരു ചെറുപുസ്തകത്തിന്റെ വലിപ്പമുള്ള ഇ-റീഡറുകള്‍ വിപണിയില്‍ സുലഭമായതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി.  

സോഷ്യല്‍ മീഡിയയുടെ ആഗമനത്തോടെ വായനയുടെയും പ്രസാധനത്തിന്റെ ലോകവും മാറിയിരിക്കുന്നു. കഥകളേയും കവിതകളേയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ എന്നും സോഷ്യല്‍ മീഡിയയുടെ ഒരു സജീവ സാന്നിധ്യമാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും അതുപോലെ ഇന്‍സ്റ്റാഗ്രാമിലും പുസ്തകപ്രേമികള്‍ അവര്‍ വായിച്ച പുസ്തകങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.  

ഏതൊരു വിഷയത്തിലും ലോകത്തെവിടെ നിന്നും രസകരമായ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും വായിക്കാനും മൊബൈല്‍ ആപ്പുകള്‍ ഉപകരിക്കും. ‘പോക്കറ്റ് കാസ്റ്റ്സ്’, ‘ഫീഡ്‌ലി’, ‘ഫ്ലിപ്‌ബോര്‍ഡ്’ എന്നീ മൊബൈല്‍ ആപ്പുകളാണ് ഇത്തരത്തിലുള്ള വായനയ്ക്ക് ഉപകരിക്കുക.   

കണക്കുകള്‍ പോലും സൂചിപ്പിക്കുന്നത് അച്ചടി മാധ്യമത്തിന് ഡിജിറ്റലിനെയോ ഡിജിറ്റല്‍ മാധ്യമത്തിന് അക്ഷരത്തെയോ സ്വാധീനിക്കാനായിട്ടില്ല എന്നാണ്. അതായത്, ഇരു മാധ്യമങ്ങള്‍ക്കും അതതിന്റേതായ അനുവാചകർ ഉണ്ട്.

പുതിയൊരു പുസ്തകം തുറക്കുമ്പോള്‍ പുത്തന്‍ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്ന് കാലഹരണപ്പെട്ടുകഴിഞ്ഞു. അച്ചടിച്ച പുസ്തകത്താളുകളില്‍നിന്ന് ഇന്ന് വായന കമ്പ്യൂട്ടറിലേയ്ക്കും മൊബൈല്‍ ഫോണിലേയ്ക്കും വായനയ്ക്കായുള്ള പ്രത്യേക ഉപകരണങ്ങളിലേയ്ക്കും (ഇ-ബുക്ക് റീഡറുകള്‍) വികസിച്ചിരിക്കുന്നു. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അച്ചടിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വില്‍പനയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം ഇതാണ് നമ്മോട് പറയുന്നത്.

ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടര്‍ അടക്കമുള്ള പുതുതലമുറ സാങ്കേതികവിദ്യകളുടെയും വരവോടെ വായന മരിക്കുന്നതായുള്ള ഭീതി ശക്തമായിത്തീര്‍ന്നിരുന്നു. വായന എന്നത് അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മാത്രം സാധ്യമാകുന്ന ഒന്നാണെന്ന ധാരണയായിരുന്നിരിക്കാം ഈ ആശങ്കയ്ക്ക് കാരണമായത്.

പുതിയതലമുറ ഉപകരണങ്ങള്‍ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായതോടെ വായനയുടെ ആകാശം വികസിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവര സാങ്കേതികവിദ്യകളും ഉപകരണങ്ങളും വായനയ്ക്ക് പുതിയ ആകാശങ്ങള്‍ തുറന്നുതരികയാണ് ചെയ്തതെന്ന് കാലം തെളിയിക്കുന്നു. വായനയല്ല, വായനയുടെ പരമ്പരാഗത രീതിയാണ് മാറുന്നതെന്നതാണ് സത്യം.

വായന എന്ന പ്രക്രിയ ഇപ്പോഴും സജീവമായിത്തന്നെ നിലനില്‍ക്കുന്നു എന്നുവേണം കരുതാന്‍. അതേസമയം, വായനക്കാരുടെ അഭിരുചിയില്‍ മാറ്റംവരുന്നുണ്ടാകാം. പുസ്തകം, ആനുകാലികം എന്നിവയിലൂടെ വായനക്കാരന്‍ ചെന്നെത്തുന്ന ലോകത്തിനേക്കാള്‍ കൂടുതല്‍ സമ്പന്നമായ ലോകമാണ് പുതിയ കാലത്ത് ലഭ്യമായിട്ടുള്ളത്.

പുസ്തകം തന്നെ അത്യാവശ്യമല്ലാത്ത, പുതിയ വായനയുടെ ലോകമാണ് സാങ്കേതികത ഒരുക്കിത്തരുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ലോകമെമ്പാടും പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ത്തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു മാത്രമല്ല ഇ-ബുക്കുകളെ വായന പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നത്, അതിന്റെ ഉപയോഗ ക്ഷമത കൂടിയാണ്.  

ഇ റീഡിങ് ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടര്‍ അടക്കമുള്ള പുതുതലമുറ സാങ്കേതികവിദ്യകളുടെയും വരവോടെ വായന മരിക്കുന്നതായുള്ള ഭീതി ശക്തമായിത്തീര്‍ന്നിരുന്നു. വായന എന്നത് അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മാത്രം സാധ്യമാകുന്ന ഒന്നാണെന്ന ധാരണയായിരുന്നിരിക്കാം ഈ ആശങ്കയ്ക്ക് കാരണമായത്. 

ഇ-ബുക്ക് റീഡറുകള്‍ ഉപയോഗിച്ച് സൗകര്യപ്പെടുമ്പോഴൊക്കെ ഒരാള്‍ക്ക് വായനയുടെ ലോകത്തേയ്ക്ക് പ്രവേശിക്കാനാവുന്നു. നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഒരു ഇ-റീഡറില്‍ സമാഹരിച്ചുവയ്ക്കാം. വായനാമുറിയില്‍ ഇരുന്നു മാത്രമല്ല, പോകുന്നിടത്തൊക്കെ ഈ പുസ്തക ശേഖരം കൊണ്ടുനടന്ന് വായിക്കാം. അക്ഷരങ്ങളുടെ വലിപ്പം, ക്രമീകരണം, വെളിച്ചം തുടങ്ങിയവയൊക്കെ വായനക്കാരന് ക്രമീകരിക്കാനാകുമെന്ന് മാത്രമല്ല, പുസ്തക വായനയുടെ അനുഭവം നല്‍കുന്ന വിധത്തില്‍ പേജുകള്‍ മറിച്ച് വായിക്കാനും ഇത്തരം ഇ-ബുക്ക് റീഡറുകള്‍ അവസരമൊരുക്കുന്നു. 

തിരക്കേറിയ പുതിയ ജീവിതത്തില്‍ വായനയെ കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് സാങ്കേതികത ചെയ്യുന്നതെന്ന് പറയാം. വായനയുടെ സമയം, സ്ഥലം, ചിലവ് എന്നിവയിലൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതികതയ്ക്ക് സാധിച്ചിട്ടുണ്ട്. മറ്റു ജോലികളെല്ലാം തീര്‍ത്ത് വായനയ്ക്കായി മാറ്റിവയ്ക്കുന്ന സമയം മാത്രമല്ല, ഇന്ന് വായനാസമയം. യാത്രചെയ്യുമ്പോഴും അപ്രധാനമായ മറ്റു കാര്യങ്ങള്‍ ചെയ്യുമ്പോഴും ആരെയെങ്കിലും കാത്തുനില്‍ക്കുമ്പോഴും എന്നുവേണ്ട, ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും വായനയ്ക്കായി നീക്കിവയ്ക്കാന്‍ വായനാപ്രേമിയെ പ്രേരിപ്പിക്കുന്നുണ്ട് പുതിയ കാലത്തെ മാധ്യമങ്ങള്‍. 

പുസ്തകങ്ങളായി അച്ചടിച്ചിറക്കുന്നവയുടെ ഇലക്ട്രോണിക് പതിപ്പുകളായ ഇ-ബുക്കുകള്‍ മാത്രമല്ല ഇ-വായന. സോഷ്യല്‍ മീഡിയ എന്നത് വായനയുടെയും വലിയൊരു ലോകമാണ്. സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഗൗരവതരമായ എഴുത്തും വായനയും ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. ബ്ലോഗുകള്‍, ഇ-മാഗസിനുകള്‍, ഓണ്‍ലൈന്‍ പത്രങ്ങള്‍ എന്നിങ്ങനെയുള്ളവയും ഇ-വായനതന്നെയാണ്. വിവര ശേഖരണവും നേരംപോക്കും മാത്രമല്ല ഇവയുടെ ലക്ഷ്യം, ഗൗരവമുള്ള വായനയ്ക്കും ഇ-മാഗസിനുകളും പോര്‍ട്ടലുകളും വായനക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 

പുസ്തകവായനയുടെ ചില പരിമിതികളെ മറികടക്കാനോ വായനയ്ക്ക് പുതിയ അനുബന്ധങ്ങള്‍ സൃഷ്ടിക്കാനോ ഇ-വായനയ്ക്ക് സാധിക്കുന്നുണ്ട്. ശാസ്ത്രം, വൈജ്ഞാനികം തുടങ്ങിയ മേഖകളിലെ പുസ്തകങ്ങള്‍ വിഷയം ആവശ്യപ്പെടുന്നതനുസരിച്ച് ചിത്രങ്ങള്‍, ഗ്രാഫുകള്‍ തുടങ്ങിയ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു. പ്രതിപാദ്യ വിഷയത്തിന് അനുപൂരകമായി ലിങ്കുകള്‍, വീഡിയോകള്‍, ഓഡിയോ, ജിഫ് ഇമേജുകള്‍, മോഷന്‍ ഗ്രാഫിക്‌സ് എന്നിങ്ങനെ എല്ലാ മാധ്യമങ്ങളുടെയും സാധ്യതകള്‍ സമന്വയിപ്പിക്കുകുകയാണ് ഇ-ബുക്കുകളും ഇന്റര്‍നെറ്റും ചെയ്യുന്നത്. 

പുസ്തകം പുറത്തിറങ്ങുന്നതോടെ ‘മരിക്കുന്ന’ ഒരാളല്ല ഇന്നത്തെ എഴുത്തുകാരന്‍. മുന്‍പ്, വായനക്കാരനെ സംബന്ധിച്ചിടത്തോളം എത്തിപ്പിടിക്കാന്‍ സാധിക്കാത്തത്രയും വിദൂരതയിലുള്ള ഒരു സാന്നിധ്യമായിരുന്നു എഴുത്തുകാരനെങ്കില്‍ ഇന്ന് അങ്ങനെയല്ല. വിഖ്യാതരായ പല എഴുത്തുകാരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണിന്ന്. വായനക്കാരന് അയാളുടെ വായനാനുഭവത്തെക്കുറിച്ച് എഴുത്തുകാരനുമായി സംവദിക്കാന്‍ ഇന്ന് അവസരമുണ്ട്. എഴുത്തുകാരനാകട്ടെ തന്റെ രചനയെക്കുറിച്ച് വ്യക്തികളില്‍നിന്ന് നേരിട്ട് പ്രതികരണങ്ങള്‍ ലഭിക്കുന്നു. വായനയുടെയും ആസ്വാദനത്തിന്റെയും തലംതന്നെ അങ്ങനെ മാറിമറിയുകയാണ്.  

2002നു ശേഷം മലയാളം കമ്പ്യൂട്ടിങ്ങിലുണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ വായനയിലും എഴുത്തിലുമൊക്കെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2010ഓടുകൂടി യൂണികോഡ് സര്‍വ്വസാധാരണമാവുകയും ഏത് കമ്പ്യൂട്ടറിലും മലയാളം എഴുതാനും വായിക്കാനും സാധിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ബ്ലോഗുകളും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും വഴി വായനയുടെയും എഴുത്തിന്റെയും പുതിയ ലോകമാണ് മലയാളിയുടെ മുന്നിലും തുറക്കപ്പെടുന്നത്. 

ഇ-ബുക്കുകളുടെ ട്രെൻഡ് മലയാളത്തിൽ വേണ്ടത്ര വ്യക്തമായിത്തുടങ്ങിയിട്ടില്ലെങ്കിലും അപസർപ്പക എഴുത്തുകളുടെ അമരക്കാരനായ കോട്ടയം പുഷ്പനാഥിന്റെ രചനകൾ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ ഇ-ബുക്കായും ഓഡിയോ ബുക്കായും ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്. നൂതന സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വായനക്കാരുടെ താല്പര്യങ്ങളെ പരിഗണിച്ചുകൊണ്ടാണ് കോട്ടയം പുഷ്പനാഥ് പുബ്ലിക്കേഷൻ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത്. അതോടൊപ്പം തന്നെ പുസ്തകരൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.

കോട്ടയം പുഷ്പനാഥിന്റെ ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകൾ ഡിജിറ്റൽ പ്ലാറ്റഫോംസിൽ ഇടം നേടിയതായി കാണാൻ സാധിക്കും. മുന്നൂറിലധികം നോവലുകൾ മലയാള സാഹിത്യത്തിന് സമ്മാനിച്ച കോട്ടയം പുഷ്പനാഥിന്റെ മറ്റു രചനകൾ ഡിജിറ്റൽ പ്ലാറ്റഫോംസിൽ എത്തിക്കാനായി കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ നമുക്കു പുസ്തകങ്ങൾ എല്ലാം ഇ-ബുക്കുകളുടെയും  ഓഡിയോ ബുക്കുളുടെയും രൂപത്തിൽ ആസ്വദിക്കാൻ സാധിക്കും.

അപ്സരസ്സ്, മരണം പതിയിരിക്കുന്ന താഴ്വര, ആറുവിരൽ, കഴുകന്റെ നിഴൽ, ഡിക്ടറ്റീവ് മാർക്സിനും ഭീകരസത്വവും, കമ്പ്യൂട്ടർ ഗേൾ, ലേഡീസ് ഹോസ്റ്റലിലെ മരണം, ചുവന്ന നീരാളി തുടങ്ങിയവയാണ് ഇ-ബുക്കുകൾ.

മരണം പതിയിരിക്കുന്ന താഴ്വര, കർദിനാളിന്റെ മരണം, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, , Death Circle, ദുർഗാക്ഷേത്രം, നെപ്പോളിയന്റെ  പ്രതിമ, നിഴലില്ലാത്ത  മനുഷ്യൻ, Revenge, സൂര്യരഥം, താണ്ഡവം, Tornado, Ward no. 9. തുടങ്ങിയവയാണ് ഓഡിയോ ബുക്കുകൾ.

ഇതുകൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും പുഷ്പനാഥിന്റെ രചനകളുടെയും അനുബന്ധ വിഷയങ്ങളുടെയും സജീവ സാനിദ്ധ്യം കാണാനാകും.

നൂതന സാങ്കേതിക വിദ്യകളെ ഉപയോഗിച്ചു വായനക്കാരിൽ കൂടുതൽ ഉപയോഗപ്രദമായ മാർഗങ്ങളിലൂടെ വായന വളർത്തുക എന്ന ലക്ഷ്യവും ഇതോടൊപ്പം വായനക്കാരുടെ ആവശ്യകത മനസ്സിലാക്കി അവരെ വായനയുടെ തലത്തിലേക്ക് എത്തിക്കാനുമാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

0