ഡിജിറ്റൽ മീഡിയയുടെ സ്വാധീനം വായനക്കാരിൽ
November 15, 2021
ഡിജിറ്റൈസേഷന്റെ ഗുണങ്ങളും ദോഷങ്ങളും
November 19, 2021

ഓഡിയോ ബുക്കുകൾ; വായനയുടെ പുത്തൻ വാതായനങ്ങൾ.

മനസിന്റെ ആഹാരമാണ് വായന. തുരുമ്പെടുക്കുന്ന ചിന്തകളെ ജ്വലിപ്പിക്കുന്നത് വായനയാണ്. മനുഷ്യന്റെ സംസ്‌കാര നിര്‍മിതിയിലും സാമൂഹിക നിലപാട് രൂപീകരണത്തിലും വായനക്ക് അനിര്‍വചനീയ സ്ഥാനമുണ്ട്.ധാര്‍മികവും സാംസ്‌കാരികവുമായ സാക്ഷരത വായനക്ക് അനിവാര്യമാണ്.

അക്ഷരം എന്നതിന് അനശ്വരം എന്ന അര്‍ഥം കൂടിയുണ്ട്. മാനവരാശി നിലനില്‍ക്കുന്ന കാലത്തോളം അക്ഷരങ്ങളും വായനയും നിലനില്‍ക്കും. മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണ് വായന. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി വായനയുടെ രൂപത്തിലും സ്വഭാവത്തിലും രീതി ശാസ്ത്രത്തിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാകാം.എഴുത്തും വായനയും പരസ്പരപൂരകമാണ്. എഴുത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം വായനയും മാറുന്നു. ആദിമ കാലം മുതലുള്ള വായനാ ചരിത്രത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കാണാം.

പ്രാചീന എഴുത്തു രീതികള്‍ രൂപപ്പെടുംമുമ്പ് വാമൊഴി ആയിരുന്നു പ്രധാന ആശയ വിനിമയരീതി. ആശയ വിനിമയത്തിനെന്ന പോലെ അറിവന്വേഷണത്തിനും ഈ രീതിയായിരുന്നു സ്വീകരിച്ചുപോന്നിരുന്നത്. കല്ലുകളിലും മരങ്ങളിലുമായിരുന്നു പ്രാചീനകാലത്തെ എഴുത്തും വായനയും സാധ്യമായിരുന്നത്. അത് പിന്നീട് താളിയോലകളിലേക്ക് മാറി. കടലാസിന്റെയും അച്ചടിവിദ്യയുടെയും കണ്ടുപിടിത്തത്തോടെ വായന പുസ്തകളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും മാറ്റപ്പെട്ടു.ഈ മാറ്റമാണ് വായനയിലെ വലിയ വിപ്ലവം.

ന്യൂജനറേഷന്‍ സാങ്കേതികവിദ്യയുടെ വികാസത്തോടുകൂടി വായന മരിക്കുന്നു എന്ന ആശങ്ക സമൂഹത്തില്‍ പരന്നിരുന്നു. വായന അച്ചടി പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരങ്ങളിലൂടെയും മാത്രമാണ് സാധ്യമാകുക എന്ന ധാരണ മൂലമാണിത്. എന്നാല്‍ പുതുതലമുറ സാങ്കേതിക വിദ്യകള്‍ ‘ഡിജിറ്റല്‍ വായന’ എന്ന പുതിയ വായനാ സംസ്‌കാരത്തിന് വഴി തെളിയിക്കുകയാണുണ്ടായത്. ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതിക വിദ്യകളും കംപ്യുട്ടര്‍, മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മനുഷ്യ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ഘടകങ്ങളായി മാറിയപ്പോള്‍ അതിലൂടെ ഡിജിറ്റല്‍ വായനയുടെ വാതായനങ്ങള്‍ തുറക്കപ്പെട്ടു. ഡിജിറ്റല്‍ വായന ഒരര്‍ഥത്തില്‍ വായനയെ സജീവമാക്കുകയാണ് ചെയ്യുന്നത്. പ്രിന്റഡ് കടലാസുകള്‍ ആവശ്യമില്ലാത്ത വായനയാണ് ഡിജിറ്റല്‍ വായനയിലൂടെ സാധ്യമാകുന്നത്.പുസ്തകങ്ങളുടെ ഭാരം ചുമന്നു നടക്കേണ്ട ആവശ്യം ഇല്ല എന്നതും വായനക്കായി പ്രത്യേക സ്ഥലമോ സമയമോ പരിഗണിക്കേണ്ടതില്ല എന്നതും ഡിജിറ്റല്‍ വായനയുടെ പ്രത്യേകതയാണ്. 

വായനയുടെ വിഷയത്തിന് അനുബന്ധമായി കൊടുക്കുന്ന ഇന്‍ഫോഗ്രാഫിക്‌സ് ചിത്രങ്ങള്‍, ഗ്രാഫുകള്‍, ആനിമേഷനുകള്‍, ലിങ്കുകള്‍, വിഡിയോകള്‍ എന്നിവ വഴി വിഷയം എളുപ്പത്തില്‍ ഗ്രഹിക്കാനും അപഗ്രഥിക്കാനും സാധിക്കുമെന്നത് പുസ്തക വായനയെ അപേക്ഷിച്ചു ഡിജിറ്റല്‍ വായനക്കുള്ള വലിയ പ്രത്യേകതയാണ്. ഏത് വിഷയത്തിലും എത്ര ഗഹനമായ വായനയും അതിരുകളില്ലാതെ ഡിജിറ്റല്‍ വായനയിലൂടെ സാധ്യമാവുന്നു. വായനക്കാരന്റെ താത്പര്യത്തിന് അനുസരിച്ചു ബഹു വിഷയങ്ങളിലുള്ള പല പുസ്തകങ്ങള്‍ വളരെ എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നു. പുസ്തക ലഭ്യതയുടെ പരിമിതികളെ മറി കടക്കാന്‍ ഇതിലൂടെ വായനക്കാരനാവും.

റേഡിയോ കമന്ററി കേട്ട് ആവേശം കൊണ്ടിരുന്ന ഒരു തലമുറ കേരളത്തില്‍ ഉണ്ടായിരുന്നു. അതൊക്കെ കടന്ന് വിര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്കുള്ള യാത്രയിലാണ് നമ്മള്‍. അതിനൊപ്പം ചില ശീലങ്ങളിലും മാറ്റങ്ങള്‍ വരുകയാണ്. അതിലൊന്നാണ് ഓഡിയോ ബുക്കുകളുടെ കടന്നുവരവ്.

വായിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്കായി ഇന്ന് ‘വായിച്ചുകൊടുക്കപ്പെടുന്ന’ ആപ്പുകള്‍, അഥവാ ‘ഓഡിയോ ബുക്ക്’ ആപ്പുകള്‍ വിപണിയില്‍ ധാരാളമായി ലഭ്യമാണ്.തെരക്കുപിടിച്ച ജീവിതചര്യയില്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ വായന ശീലം ഓഡിയോ ബുക്കുകളിലൂടെ കേട്ടിട്ടാണെങ്കിലും തിരിച്ചുകിട്ടിയെന്ന് പറയുന്നവര്‍ ഉണ്ട്.വ്യായാമത്തിനിടയല്‍, പാചകം ചെയ്യുമ്പോള്‍, യാത്രക്കിടയില്‍ എല്ലാം അവനവന്റെ സൗകര്യത്തിന് അനുസരിച്ച് കേള്‍ക്കാം എന്നതാണ് ഓഡിയോ ബുക്കുകളെ പ്രിയപ്പെട്ടതാക്കുന്നത്.കൂടാതെ കാഴ്ച പരിമിതി ഉള്ളവര്‍ക്കും ഓഡിയോ ബുക്ക് പ്രയോജനകരമാണ്.

1932-ലാണ് ‘അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ്’ പുസ്തകങ്ങള്‍ ശബ്ദരൂപത്തില്‍ ആക്കാന്‍ ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങുന്നത്. കാഴ്ചയില്ലാത്തവര്‍ക്ക് പുസ്തകം കേള്‍ക്കാനുള്ള ഒരു പദ്ധതിയായിട്ടായിരുന്നു ഇതിന്റെ തുടക്കം.ഇന്ന് ഏകദേശം തൊണ്ണൂറു വര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍, ഈ കാല്‍വയ്പിനെ ശബ്ദ-പുസ്തകങ്ങള്‍ എന്ന മേഖലയുടെ തുടക്കമായി ‘ടെക്’ ചരിത്രത്തില്‍ രേഖപ്പെടുത്താം. 

കടലാസ് രൂപത്തില്‍ മാത്രം ഉണ്ടായിരുന്ന പുസ്തകങ്ങള്‍ ശബ്ദ രൂപത്തില്‍ ഇറങ്ങുന്നത് പയ്യെപ്പയ്യെ വിപണിയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ലോകത്തിലെ പല പ്രധാന പ്രസാധകരും ശബ്ദം എന്ന ഫോര്‍മാറ്റിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ തുടങ്ങി. 1994 ആകുമ്പോഴേക്കും ‘ഓഡിയോ ബുക്ക്’ എന്ന പദം ഇത്തരം ശബ്ദപുസ്തകങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നത് സാധാരണമായി. ഇതു കഴിഞ്ഞുള്ള വര്‍ഷമാണ് ഓഡിയോ പുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ കുതിപ്പ് നടന്നത്.

ആമസോണ്‍, സ്‌റ്റോറിടെല്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍ പ്ലേബുക്ക് തുടങ്ങി നിരവിധി ആപ്പുകളാണ് സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തില്‍ ഇന്ന് ഇന്ത്യയില്‍ ഓഡിയോ ബുക്ക് സേവനം നല്‍കുന്നത്. ലോയല്‍, പ്രതിലിപി തുടങ്ങി സൗജന്യമായി ഓഡിയോബുക്ക് സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളും ഉണ്ട്‌.

പുസ്തകങ്ങൾ മാത്രമല്ല ഓഡിയോ ബൂക്കിലൂടെ ആസ്വദിക്കാൻ കഴിയുന്നത്, പ്രസംഗംങ്ങളും, തമാശകളും, പോഡ്‌കാസ്റ്റുകളും, കഥകളും, നാടകങ്ങളും എന്നിങ്ങനെ ഒട്ടനവധി ആസ്വാദന മേഖലകൾ ഓഡിയോ ബ്ലോക്കുകൾ ലഭ്യമാക്കുന്നു.

യുവതലമുറയിലെ ആളുകൾ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഇഷ്ട്ടപ്പെടുന്നു.വായനാശീലം വളർത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായി ഇത്തരം നൂതന വിദ്യകളെ ഉപയോഗപ്പെടുത്താം.ചുരുക്കി പറഞ്ഞാൽ ആധുനിക സാങ്കേതികവിദ്യകളുടെ സ്വാധീനത്തിലാണ് ജീവിതത്തിന്റെ എല്ലാ മേഖലകളും.

ഇൻറർനെറ്റ് ലോകത്തെ എണ്ണമറ്റ വഴികളിലൂടെ മാറ്റിമറിച്ചു. ഇതുമൂലം ആളുകൾ തടസ്സങ്ങളില്ലാതെ ആശയവിനിമയം നടത്തുന്നു, ബിസിനസ്സ് ചെയ്യുന്നു, വിവരങ്ങൾ പങ്കിടുകയും സ്വീകരിക്കുകയും ചെയ്യുന്നു.

ഇന്റർനെറ്റ് ആളുകളുടെ വായനാ ശീലങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അറിവും വിനോദവും ലഭിക്കാൻ പറ്റിയ ഒരു മികച്ച മാർഗമാണ് വായന ഇത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെങ്കിൽ പിന്നെ അവയെ ഉപയോഗിക്കാൻ അനായാസം കഴിയുന്നു എന്നുള്ളതാണ് സത്യം. ലോകത്തിന്റെ ഏതുകോണിൽ നിന്നുകൊണ്ട് അവ കൈപ്പിടിയിലാക്കാൻ ഉതകുന്ന തരത്തിലാണ് നൂതന വിദ്യകളുടെ വളർച്ച. ഇതുമൂലം വായനയെ കൂടുതൽ പരിപോഷിപ്പിക്കാൻ കഴിയുന്നു.

ഒരു കാലത്ത് വീട്ടിലൂടെയോ നാട്ടിലെ വായനശാലകളിലൂടെയോ പൈതൃകമായി സിദ്ധിച്ച ശീലമായിരുന്നു വായന. മാതാപിതാക്കളുടെ കഥ കേട്ടുറങ്ങിയ കാലത്തിനു ശേഷം വായനയിലേക്ക് കടന്ന ഘട്ടം എല്ലാവര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന ഒന്നാണ്.

എന്നാല്‍ മറ്റെന്തിനേയും പോലെ വായനയും ഇന്ന് മാറിയിരിക്കുന്നു. പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങാതെ, വായന ഇന്ന് ഇ-ബുക്കുകളിലേക്കും,  ഓഡിയോ ബുക്കുകളിലേക്കും, ഡിജിറ്റല്‍ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു.

ഏതൊരു ശരാശരി അനുവാചകനും നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ഥല ദൗര്‍ലഭ്യം. എന്നാല്‍ ഒരു ചെറുപുസ്തകത്തിന്റെ വലിപ്പമുള്ള ഇ-റീഡറുകള്‍, ഓഡിയോ ബുക്കുകൾക്കായുള്ള ആപ്ലിക്കേഷനുകൾ തുടങ്ങിയവ വിപണിയില്‍ സുലഭമായതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി.  

കണക്കുകള്‍ പോലും സൂചിപ്പിക്കുന്നത് അച്ചടി മാധ്യമത്തിന് ഡിജിറ്റലിനെയോ ഡിജിറ്റല്‍ മാധ്യമത്തിന് അക്ഷരത്തെയോ സ്വാധീനിക്കാനായിട്ടില്ല എന്നാണ്. അതായത്, ഇരു മാധ്യമങ്ങള്‍ക്കും അതതിന്റേതായ അനുവാചകർ ഉണ്ട്.

പുതിയൊരു പുസ്തകം തുറക്കുമ്പോള്‍ പുത്തന്‍ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്ന് കാലഹരണപ്പെട്ടുകഴിഞ്ഞു. അച്ചടിച്ച പുസ്തകത്താളുകളില്‍നിന്ന് ഇന്ന് വായന കമ്പ്യൂട്ടറിലേയ്ക്കും മൊബൈല്‍ ഫോണിലേയ്ക്കും വായനയ്ക്കായുള്ള പ്രത്യേക ഉപകരണങ്ങളിലേയ്ക്കും ഓഡിയോ ആപ്പുകളിലേക്കും വികസിച്ചിരിക്കുന്നു. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അച്ചടിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വില്‍പനയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം ഇതാണ് നമ്മോട് പറയുന്നത്.

ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടര്‍ അടക്കമുള്ള പുതുതലമുറ സാങ്കേതികവിദ്യകളുടെയും വരവോടെ വായന മരിക്കുന്നതായുള്ള ഭീതി ശക്തമായിത്തീര്‍ന്നിരുന്നു. വായന എന്നത് അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മാത്രം സാധ്യമാകുന്ന ഒന്നാണെന്ന ധാരണയായിരുന്നിരിക്കാം ഈ ആശങ്കയ്ക്ക് കാരണമായത്.

പുതിയതലമുറ ഉപകരണങ്ങള്‍ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായതോടെ വായനയുടെ ആകാശം വികസിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവര സാങ്കേതികവിദ്യകളും ഉപകരണങ്ങളും വായനയ്ക്ക് പുതിയ ആകാശങ്ങള്‍ തുറന്നുതരികയാണ് ചെയ്തതെന്ന് കാലം തെളിയിക്കുന്നു. വായനയല്ല, വായനയുടെ പരമ്പരാഗത രീതിയാണ് മാറുന്നതെന്നതാണ് സത്യം.

വായന എന്ന പ്രക്രിയ ഇപ്പോഴും സജീവമായിത്തന്നെ നിലനില്‍ക്കുന്നു എന്നുവേണം കരുതാന്‍. അതേസമയം, വായനക്കാരുടെ അഭിരുചിയില്‍ മാറ്റംവരുന്നുണ്ടാകാം. പുസ്തകം, ആനുകാലികം എന്നിവയിലൂടെ വായനക്കാരന്‍ ചെന്നെത്തുന്ന ലോകത്തിനേക്കാള്‍ കൂടുതല്‍ സമ്പന്നമായ ലോകമാണ് പുതിയ കാലത്ത് ലഭ്യമായിട്ടുള്ളത്.

പുസ്തകം തന്നെ അത്യാവശ്യമല്ലാത്ത, പുതിയ വായനയുടെ ലോകമാണ് സാങ്കേതികത ഒരുക്കിത്തരുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ലോകമെമ്പാടും പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ത്തന്നെ അതിന്റെ ഇ-ബുക്ക്, ഓഡിയോ ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു മാത്രമല്ല ഇ-ബുക്കുകളെയും ഓഡിയോ ബുക്കുകളെയും വായന പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നത്, അതിന്റെ ഉപയോഗ ക്ഷമത കൂടിയാണ്. 

ഓഡിയോ ബുക്ക് ആപ്പുകൾ ഉപയോഗിച്ച് സൗകര്യപ്പെടുമ്പോഴൊക്കെ ഒരാള്‍ക്ക് വായനയുടെ ലോകത്തേയ്ക്ക് പ്രവേശിക്കാനാവുന്നു. നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ വളരെ രസകരമായി ആസ്വദിക്കാൻ കഴിയും. വായനാമുറിയില്‍ ഇരുന്നു മാത്രമല്ല, പോകുന്നിടത്തൊക്കെ ഈ പുസ്തക ശേഖരം കൊണ്ടുനടന്ന് കേൾക്കാനാകും.

ഓഡിയോബുക്കുകളുടെ അംഗീകൃത ഗുണങ്ങൾ പല സാഹചര്യങ്ങൾക്കും അനുയോജ്യമാക്കുന്നു. ഉദാഹരണത്തിന്, ഡ്രൈവിംഗ്, വൃത്തിയാക്കൽ, നടത്തം തുടങ്ങിയവയ്ക്കിടയിൽ നിങ്ങൾക്ക് ഓഡിയോബുക്കുകൾ കേൾക്കാനും നല്ല സമയം ലാഭിക്കാനും കഴിയും. മൾട്ടിടാസ്‌കിംഗ് വഴി നിങ്ങൾക്ക് നല്ലൊരു സമയം ലാഭിക്കാം എന്നതാണ് ഓഡിയോബുക്കുകളുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. മറ്റ് ജോലികൾക്ക് നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമില്ലെങ്കിൽ നിങ്ങൾക്ക് ഓഡിയോബുക്ക് കേൾക്കുന്നത് തുടരാം.

ഓഡിയോബുക്കുകൾ കേൾക്കുന്നത് നിങ്ങളുടെ വായനയിലും സംസാരത്തിലും കൃത്യതയും ഒഴുക്കും മെച്ചപ്പെടുത്തുന്നു. ആഖ്യാതാവ് പുസ്തകം വിവരിക്കുമ്പോൾ, അവൻ/അവൾ വ്യത്യസ്ത വാക്കുകൾ ഉച്ചരിക്കുന്ന രീതി നിങ്ങൾക്ക് ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യാം.

അത് മാത്രമല്ല, ഏത് ഭാഷയിലും നല്ല ഒഴുക്കും പ്രാവീണ്യവും ഉണ്ടായിരിക്കുന്നതിൽ വളരെ നിർണായകമായ വായനാ വേഗത, ഇടവേളകൾ, സമ്മർദ്ദങ്ങൾ, സ്വരങ്ങൾ എന്നിവയും നിങ്ങൾക്ക് ശ്രദ്ധിക്കാനാകും.ഒരു ഓഡിയോബുക്ക് കേൾക്കുമ്പോൾ, ആഖ്യാതാവ് നിങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആഖ്യാനത്തിലുടനീളം നിങ്ങൾ ആ ശ്രദ്ധ നിലനിർത്തേണ്ടതുണ്ട്.

ഓഡിയോബുക്കുകൾ കേൾക്കുമ്പോൾ ശ്രദ്ധ തെറ്റി പുസ്‌തകങ്ങൾ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, തിരികെ പോകുന്നതും വീണ്ടും കേൾക്കുന്നതും നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. അതിനാൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വയം ശ്രദ്ധ തിരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഒരു ഓഡിയോബുക്ക് കേൾക്കുമ്പോൾ നിങ്ങൾ ഓർക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കഥാപാത്രങ്ങളുടെയും അവയുടെ സവിശേഷതകളുടെയും പേര്, സ്ഥലങ്ങളുടെ പേര്, പ്ലോട്ടുകളും ഉപ-പ്ലോട്ടുകളും, സംഭവങ്ങളുടെ ക്രമം, പ്രധാനപ്പെട്ട സംഭാഷണങ്ങൾ തുടങ്ങിയവയാണ്.

നിങ്ങൾ കേൾക്കുന്ന ഓഡിയോബുക്കുകളുടെ എണ്ണം അനുസരിച്ച് ഈ വിവരങ്ങൾ നിലനിർത്താനുള്ള കഴിവ് മെച്ചപ്പെടുന്നു. നിങ്ങളുടെ മസ്തിഷ്കം സ്റ്റോറി-ലൈനിൽ നിന്ന് വിവരങ്ങൾ ഓർമ്മിക്കാൻ പഠിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിലെ മറ്റ് കാര്യങ്ങൾ ഓർമ്മിക്കുന്നതിലും അത് മികച്ചതാകുന്നു.

തിരക്കേറിയ പുതിയ ജീവിതത്തില്‍ വായനയെ കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് സാങ്കേതികത ചെയ്യുന്നതെന്ന് പറയാം. വായനയുടെ സമയം, സ്ഥലം, ചിലവ് എന്നിവയിലൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതികതയ്ക്ക് സാധിച്ചിട്ടുണ്ട്. മറ്റു ജോലികളെല്ലാം തീര്‍ത്ത് വായനയ്ക്കായി മാറ്റിവയ്ക്കുന്ന സമയം മാത്രമല്ല, ഇന്ന് വായനാസമയം. യാത്രചെയ്യുമ്പോഴും അപ്രധാനമായ മറ്റു കാര്യങ്ങള്‍ ചെയ്യുമ്പോഴും ആരെയെങ്കിലും കാത്തുനില്‍ക്കുമ്പോഴും എന്നുവേണ്ട, ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും വായനയ്ക്കായി നീക്കിവയ്ക്കാന്‍ വായനാപ്രേമിയെ പ്രേരിപ്പിക്കുന്നുണ്ട് പുതിയ കാലത്തെ മാധ്യമങ്ങള്‍. 

ഓഡിയോ ബുക്കുകളുടെയും ഇ- ബുക്കുകളുടെയും ട്രെൻഡ് മലയാളത്തിൽ വേണ്ടത്ര വ്യക്തമായിത്തുടങ്ങിയിട്ടില്ലെങ്കിലും അപസർപ്പക എഴുത്തുകളുടെ അമരക്കാരനായ കോട്ടയം പുഷ്പനാഥിന്റെ രചനകൾ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ ഇ-ബുക്കായും ഓഡിയോ ബുക്കായും ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്. നൂതന സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വായനക്കാരുടെ താല്പര്യങ്ങളെ പരിഗണിച്ചുകൊണ്ടാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത്. അതോടൊപ്പം തന്നെ പുസ്തകരൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.

കോട്ടയം പുഷ്പനാഥിന്റെ ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകൾ ഡിജിറ്റൽ പ്ലാറ്റഫോംസിൽ ഇടം നേടിയതായി കാണാൻ സാധിക്കും. മുന്നൂറിലധികം നോവലുകൾ മലയാള സാഹിത്യത്തിന് സമ്മാനിച്ച കോട്ടയം പുഷ്പനാഥിന്റെ മറ്റു രചനകൾ ഡിജിറ്റൽ പ്ലാറ്റഫോംസിൽ എത്തിക്കാനായി കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ നമുക്കു പുസ്തകങ്ങൾ എല്ലാം ഇ-ബുക്കുകളുടെയും  ഓഡിയോ ബുക്കുളുടെയും രൂപത്തിൽ ആസ്വദിക്കാൻ സാധിക്കും.

മരണം പതിയിരിക്കുന്ന താഴ്വര, കർദിനാളിന്റെ മരണം, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ചുവന്ന  കൈകൾ, Death Circle, ദുർഗാക്ഷേത്രം, നെപ്പോളിയന്റെ  പ്രതിമ, നിഴലില്ലാത്ത  മനുഷ്യൻ, Revenge, സൂര്യരഥം, താണ്ഡവം, Tornado, Ward no. 9. തുടങ്ങിയവയാണ് ഓഡിയോ ബുക്കുകൾ.

അപ്സരസ്സ്, മരണം പതിയിരിക്കുന്ന താഴ്വര, ആറുവിരൽ, കഴുകന്റെ നിഴൽ, ഡിക്ടറ്റീവ് മാർക്സിനും ഭീകരസത്വവും, കമ്പ്യൂട്ടർ ഗേൾ, ലേഡീസ് ഹോസ്റ്റലിലെ മരണം, ചുവന്ന നീരാളി തുടങ്ങിയവയാണ് ഇ-ബുക്കുകൾ.

ഇതുകൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും പുഷ്പനാഥിന്റെ രചനകളുടെയും അനുബന്ധ വിഷയങ്ങളുടെയും സജീവ സാനിദ്ധ്യം കാണാനാകും.

നൂതന സാങ്കേതിക വിദ്യകളെ ഉപയോഗിച്ചു വായനക്കാരിൽ കൂടുതൽ ഉപയോഗപ്രദമായ മാർഗങ്ങളിലൂടെ വായന വളർത്തുക എന്ന ലക്ഷ്യവും ഇതോടൊപ്പം വായനക്കാരുടെ ആവശ്യകത മനസ്സിലാക്കി അവരെ വായനയുടെ തലത്തിലേക്ക് എത്തിക്കാനുമാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

0