കോട്ടയം പുഷ്പനാഥ്; ദേശത്തോടൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ
November 24, 2021
മരണം പതിയിരിക്കുന്ന താഴ്വര – കോട്ടയം പുഷ്പനാഥ്
November 26, 2021

അപ്സരസ്സ് – കോട്ടയം പുഷ്പനാഥ്

കഥാപാത്രങ്ങൾ

ജയരാജൻ

ശ്രീദേവി

സാവിത്രിയമ്മ

ഉണ്ണികൃഷ്ണൻ

മണിക്കുട്ടി 

ചന്ദ്രമതി

മാരാർ

ശങ്കരവാര്യർ

മാധവൻ നമ്പ്യാർ 

നാരായണൻ (ജ്യോത്സ്യൻ)

കേശുപ്പണിക്കർ (മാന്ത്രികൻ)

മഹേശൻ (മാന്ത്രികൻ)

മഹാധരൻ (ഗന്ധർവ്വൻ)

പഞ്ചമി (തോഴി)

കോട്ടയം പുഷ്പനാഥിന്റെ കൃതികളിൽ മാന്ത്രിക സീരീസിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കൃതിയാണ് ‘അപ്സരസ്സ്’ മാന്ത്രികത്തിന്റെ ചേരുവകകളെല്ലാം സസൂക്ഷ്മം കൃതിയിൽ കൊണ്ടുവന്നിട്ടുണ്ട്. നോവലിലേക്കു കടക്കുമ്പോൾ ജയരാജൻ എന്ന മുഖ്യ കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

പ്രൗഢിയിലും പ്രതാപത്തിലും ഒട്ടും കുറവില്ലാതെ ജീവിച്ചിരുന്ന ജയരാജന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ ദാരുണമാണ്. ക്ഷയിച്ച ഇല്ലത്തു  ജയരാജനും സാവിത്രിയും  ജീവിച്ചുപോകെ പിന്നീട് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളാണ് കഥാതന്തു. ഇല്ലത്തെ കാര്യസ്ഥനായിരുന്ന മാധവൻ നമ്പ്യാർ ആണ്  ജയരാജനെയും സാവിത്രിയേയും കടക്കെണിയിലും ചതിവിലും പെടുത്തി തറവാട്ടിലെ സ്വത്തുക്കളും മറ്റും അപഹരിച്ചത്. കാലം മുന്നോട്ടു പോകവേ മാധവൻ നമ്പ്യാർ പ്രമാണിയാകുകയും ജയരാജനും കുടുംബവും കടക്കെണിയിലും ആവുകയും ചെയ്തു. 

ദേവീക്ഷേത്രത്തിലെ ദ്വാരപാലികയുടെ വലംപിരി ശംഖ്, പഞ്ചലോഹ വിഗ്രഹം എന്നിവ കാണാതാവുകയും പഴയ തറവാടി എന്ന നിലക്ക് കുടുംബവക ക്ഷേത്രവും മറ്റു ദേവീക്ഷേത്രവും സന്ദർശിക്കുന്നതിനിടയിൽ ജയരാജൻ അതെ സമയം അവിടെവെച്ചു ഒരു അപരിചിതയായ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. ശേഷം ജയരാജൻ ആ സ്ത്രീയെ പരിചയപ്പെടുകയും ശ്രീദേവി എന്ന ആരോരുമില്ല എന്ന് പറഞ്ഞ അവളെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി. കദളിക്കാട്ടുമനയിലെ പുത്രി ആണെന്നും ഒരു മഴവെള്ളപാച്ചിലിൽ തന്റെ വീടും വീട്ടുകാരും നഷ്ട്ടപെട്ടു എന്നുമുള്ള അവളുടെ കാര്യങ്ങൾ ശ്രീദേവി ജയരാജനോടും അമ്മയോടും പറഞ്ഞു. അലിവ് തോന്നിയ സാവിത്രി അന്തർജനം അവളെ കൂടെ പാർപ്പിച്ചു. 

ജയരാജൻ കടം തീർക്കാൻ പലിശക്ക് പണം വാങ്ങിയ ശങ്കരവാര്യർ പണം ചോദിച്ചു ഇല്ലത്തു വന്നപ്പോൾ ശ്രീദേവി ജയരാജനെ സ്വർണം നൽകി സഹായിക്കുന്നു അതിനുശേഷം പതിയെ ജയരാജന്റെ കടക്കെണി മാറുകയും ഇല്ലം അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ജയരാജനെയും കുടുംബത്തെയും ചതിച്ചു നാട്ടിൽ പ്രമാണി ആയ മാധവൻ നമ്പ്യാർക്ക് ജയരാജന്റെ വളർച്ച ഇഷ്ട്ടപെട്ടിരുന്നില്ല.

അതിനാൽ നാരായണൻ എന്ന ജ്യോത്സ്യനെയും കേശുപണിക്കർ എന്ന മന്ത്രവാദിയെയും കൂട്ടുപിടിച്ചു ജയരാജനെയും ശ്രീദേവിയെയും നശിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ തുനിഞ്ഞു. അത്ഭുത ശക്തികൾ കൈവശം ഉള്ള ശ്രീദേവി അവയെയെല്ലാം മുൻകൂട്ടി കണ്ടു അത് തടഞ്ഞുകൊണ്ടിരുന്നു. ശ്രീദേവിയിൽ എന്തോ അദൃശ്യശക്തി ഉണ്ട് എന്ന മനസിലാക്കിയ  മാധവൻ നമ്പ്യാരും കൂട്ടരും വീണ്ടും വീണ്ടും ശ്രീദേവിയെ  നശിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവയെല്ലാം പരാജയപെട്ടു.

മാധവൻ നമ്പ്യാരെയും കൂട്ടരെയും ശ്രീദേവി തന്റെ ശക്തികൊണ്ട് പാഠം പഠിപ്പിച്ചു അതിനെ ഭയന്ന് അവർ പിന്നീട് ശ്രീദേവിയെ ഉപദ്രവിക്കാൻ ഒരിക്കലും അവർ വന്നിട്ടില്ല. 

ഇതേസമയം ഉണ്ണികൃഷ്ണൻ എന്ന ജയരാജന്റെ ബന്ധു തന്റെ മകളെ, സമ്പന്നാകുന്ന ജയരാജനുമായി വേളി കഴിപ്പിക്കാനുള്ള മോഹവുമായി സമീപിക്കുന്നു. ജയരാജൻ ശ്രീദേവിയുമായുള്ള അടുപ്പത്തിൽ ഉണ്ണിക്കൃഷ്ണനു താല്പര്യം തോന്നിയില്ല ഇതിനെത്തുടർന്ന് മാരാർ എന്ന ജ്യോത്സ്യനെ കാണുകയും അദ്ദേഹത്തിന്റെ അഭിപ്രായത്തോടെ മഹേശൻ എന്ന മന്ത്രവാദിയെ അദൃശ്യശക്തികളെ തളക്കാൻ കെൽപ്പുള്ള ഒരു മന്ത്രവാദിയെ കണ്ടെത്തുന്നു. ശ്രീദേവിയെ നശിപ്പിക്കണം എന്ന ഉണ്ണികൃഷ്ണന്റെ ചിന്ത മൂലം ഹോമങ്ങളും മറ്റും തുടങ്ങുന്നു. ശ്രീദേവി സാദാരണ ഒരു സ്ത്രീ അല്ലെന്നും ഗുഹാക്ഷേത്രത്തിലെ ദേവിയുടെ ദ്വാരപാലികമാരിൽ ഒരാളാണ് ശ്രീദേവിയെന്നും  മഹേശൻ മന്ത്രവാദി മനസിലാക്കി. 

ഒരിക്കലും ശ്രീദേവിയെ നശിപ്പിക്കാൻ പറ്റില്ല എന്ന് ഉണ്ണികൃഷ്ണനും മാരാരും മഹേശനും  ക്രമേണ മനസിലാക്കുകയും ശ്രീദേവിയെ പണ്ട് തൊട്ടേ മോഹിച്ച ഗന്ധർവനെ കൂട്ടുപിടിച്ചു ഗന്ധർവന്റെ ആഗ്രഹപ്രകാരം ശ്രീദേവിയെ സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാൽ   ഗന്ധർവ്വയാമത്തിന്റെ സമയത്തു ദുർഗ്ഗാഷ്ടമി നാളിൽ ദേവിയുമായി ഒത്തു തോഴിമാർ പോകുന്ന വേളയിൽ മനുഷ്യരൂപം ആയതുകൊണ്ട് ശ്രീദേവി ഗന്ധർവനിൽനിന്നും രക്ഷ നേടാൻ പഞ്ചമിയുടെ അഭിപ്രായപ്രകാരം ദേവിയും കൂട്ടരുടെയും കൂടെ ശ്രീദേവിയും പങ്കു ചേരുന്നു എന്നാൽ ദേവി അറിയാതെ ആണ് ശ്രീദേവി അവരോടൊപ്പം പോയത് ശ്രീദേവിയുടെ സാനിദ്ധ്യം മനസിലാക്കിയ ദേവി പഞ്ചമിയെ വിളിച്ചു. ദേവിയുടെ അടുത്തേക്ക് പോയ തക്കം നോക്കി ഗന്ധർവ്വൻ ശ്രീദേവിയുടെ അടുക്കൽ ചെന്നു.

ഇത് മനസിലാക്കിയിരുന്നു ദേവി ദിവ്യ ദൃഷ്ടികൊണ്ട് ഗന്ധർവ്വനെ അവിടെ നിന്നും ഓടിച്ചു ശേഷം ശ്രീദേവിയെ വിളിച്ചു അനുഗ്രഹിച്ചു. മുൻജന്മത്തിൽ ജ്യോതിക എന്ന ദ്വാരപാലിക ആയിരുന്ന ശ്രീദേവിയെ ഈ ജന്മത്തിൽ മേനക എന്ന അപ്സരസ്സ് ആകണം എന്ന് ആശംസിച്ചു. ഹോമങ്ങൾ നടത്തിയിരുന്ന ഉണ്ണിക്കൃഷ്ണനെയും കൂട്ടരെയും വെണ്ണീറാക്കി. മനുഷ്യരൂപം തുടർന്ന ശ്രീദേവി ഇല്ലത്തേക്ക് പോയി. 

ശേഷം ദേവിയുടെ അനുഗ്രഹപ്രകാരവും സാവിത്രിയുടെ ഇഷ്ടപ്രകാരവും ജയരാജനും ശ്രീദേവിയും വേളി കഴിച്ചു.

അപ്സരസ്സ് എന്ന നോവൽ വായിക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

www.amazon.in/അപ്സരസ്സ്-Malayalam-Kottayam-Pushpanath-ebook/dp/B08R3T4CKS

Leave a Reply

Your email address will not be published. Required fields are marked *

0