അപ്സരസ്സ് – കോട്ടയം പുഷ്പനാഥ്
November 25, 2021
ആറുവിരൽ – കോട്ടയം പുഷ്പനാഥ്
November 28, 2021

മരണം പതിയിരിക്കുന്ന താഴ്വര – കോട്ടയം പുഷ്പനാഥ്

കഥാപാത്രങ്ങൾ

ഡേവിഡ്

സാൽവിൻ

സുധീർ

ഡിറ്റക്ടീവ് പുഷ്പരാജ്

മോഹിനി

ഫ്രാൻസിസ് പെരേര

രാഘവൻ

മോഹിനി

തോംസൺ വിൽഫ്രഡ്

രങ്കയ്യൻ

ജീന

മാർട്ടിൻ ഫ്രാങ്ക്ളിൻ

 

കോട്ടയം പുഷ്പനാഥിന്റെ കൃതികളിൽ പുഷ്പരാജ് സീരീസിലെ നിഗൂഢമായ ഒരു ബംഗ്ലാവിന്റെ കഥ പറയുന്ന ഒരു കൃതിയാണ് ‘മരണം പതിയിരിക്കുന്ന താഴ്വര’

ഇരുന്നൂറു വർഷങ്ങൾക്കു മുൻപ് സാൽവിൻ എന്നു പേരുള്ള ഒരു സായിപ്പ് പണികഴിപ്പിച്ച നിഗുഢമായ ബംഗ്ലാവിനെ ചുറ്റിപറ്റി ആ നാട്ടിൽ  അനേകം കഥകൾ പരന്നു. എന്നാൽ പുതിയ തലമുറക്കാർ അതൊന്നും വിശ്വസിച്ചിരുന്നില്ല. അവർ ആ കഥതന്നെ മറന്നു കഴിഞ്ഞിരുന്നു. ആ താഴ്വരയിൽ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നും അതു കണ്ടെടുക്കുവാനാണ് സായിപ്പ് വന്നതെന്നും പറയുന്നുണ്ട്. അതിനു സാക്ഷികളായി അവിടവിടെയായി വലിയ കുഴികൾകാണാറുണ്ട്. ആ കുഴികളിൽ നിന്ന് സ്വർണ്ണം കുഴിച്ചെടുത്തുവെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. എന്നാൽ കിണറുകൾ പോലെ താഴ്ചയുള്ള ആ കുഴികളിൽ ഇറങ്ങുവാൻ ആരുംതന്നെ ധൈര്യപ്പെട്ടിട്ടില്ല. കാരണം, അതിനുള്ളിൽ ഭൂതങ്ങൾ കുടിയിരിക്കുന്നെന്നാണ് കരുതിയിരുന്നത്.

ഡേവിഡ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. ഡേവിഡ് നിഗുഢതകൾ നിറഞ്ഞ ആരുമില്ലാത്ത സാൽവിൻ സായിപ്പിന്റെ ബംഗ്ലാവിന്റെ അടുത്ത്‌ അതിശക്തമായ മഴയെ തുടർന്ന് അർദ്ധരാത്രിയിൽ എത്തുകയും, ശേഷം അയാൾ ബംഗ്ലാവിനുള്ളിലേക്കു എത്തിപ്പെടുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ ആദ്യ ഭാഗങ്ങളിൽ കാണാൻ സാധിക്കുന്നത്.

തുടന്ന് ബംഗ്ലാവിനുള്ളിൽ വച്ച് ഡേവിഡിനെ ഏതോ ശക്തി കീഴ്പെടുത്തുകയും ശേഷം രാവിലെ ഡേവിഡിനെ തിരഞ്ഞു ആളുകൾ വരുകയും ബംഗ്ലാവിൽ അബോധവസ്ഥയിൽ  കാണപ്പെടുകയും അന്ന് രാത്രിയിൽ അവിടെ നടന്ന ഭയപ്പെടുത്തുന്ന സംഭവങ്ങൾ അയാൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഭവത്തോടെ അന്നുവരെ ആരും വിശ്വസിക്കാത്ത കഥകൾക്ക് ജീവനുണ്ടായി. ആളുകളിൽ ഭയം ജനിക്കുന്നു.

പിന്നീടുണ്ടായ പത്രവാർത്തകളിൽ ഈ വാർത്ത നിറഞ്ഞു നിന്നു. ഈ വാർത്ത ഡിക്ടറ്റീവ് പുഷ്പരാജിന്റെ സുഹൃത്തും സഹായിയുമായ സുധീർ പുഷ്പരാജിനെ അറിയിച്ചു.  

ബംഗ്ലാവിന്റെ നിഗുഢതകൾ അന്വേഷിക്കാൻ ഡിക്ടറ്റീവ് പുഷ്പരാജും സുധീറും ബംഗ്ലാവിന്റെ അടുത്തായി താമസമാക്കുകയും ആ ഗ്രാമത്തിലെ പ്രധാനിയായ ഫ്രാൻസിസ് പെരേര എന്ന ആളെ പരിചയപ്പെടുകയും ഒരു ഫാക്ടറി സ്ഥാപിക്കാനെന്ന വ്യാജേന പെരേരയോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.

കുശിനിക്കാരനായി രാഘവനെ പുഷ്പരാജ് നിയമിക്കുന്നു ശേഷം രാഘവനിൽ നിന്നു ബംഗ്ലാവിനെക്കുറിച്ചുള്ള പ്രാദേശിക വാർത്തകളും അറിവുകളും പഴയ സംഭവങ്ങളും ചോദിച്ചറിയുകയും അതോടൊപ്പം തന്നെ രാത്രികാലങ്ങളിൽ രഹസ്യാന്വേഷണങ്ങൾക്കായി പുഷ്പരാജ് ബംഗ്ലാവിലേക്ക് പോകുന്നതും, തുടർന്നുണ്ടാകുന്ന പുഷ്പരാജ് ശൈലിയിലുള്ള അന്വേഷണങ്ങളിലൂടെയും, ഭയപ്പെടുത്തുന്ന സംഭവങ്ങളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്.

അന്വേഷണങ്ങളുടെ ഇടയിൽ ബംഗ്ലാവിൽ വച്ചു വിൽഫ്രഡ് എന്ന മരിച്ചുപോയ സായിപ്പിന്റെ മകനായ തോംസൺ വിൽഫ്രഡ് എന്ന ആളെ പുഷ്പരാജ് പരിചയപ്പെടുന്നു. വിൽഫ്രഡ് എന്ന തോംസൺന്റെ പിതാവ് മരിക്കുന്നതുവരെ ബംഗ്ലാവിൽ ആണ് ജീവിച്ചിരുന്നത്. അതിന്റെ ഓർമ്മകളും കൂടാതെ താഴ്വാരങ്ങളിൽ സ്വർണങ്ങൾ കണ്ടെത്താനുമാണ് തോംസന്റെ വരവ്. തോംസന്റെ കുശിനിക്കാരനാണ് രങ്കയ്യൻ.തോംസൺന്റെ കാമുകിയാണ് ജീന.

പിന്നീടു പെട്ടെന്നാണ് സുധീറിന് മറ്റൊരു കേസിന്റെ ആവശ്യത്തിനായി തിരികെ പോകേണ്ട വന്നപ്പോൾ സഹപ്രവർത്തകയായ മോഹിനി പുഷ്പരാജിനോടൊപ്പം താമസിക്കാൻ തുടങ്ങി.

പിന്നീടു അഞ്ചു കൂർത്ത നഖങ്ങൾ ആഴ്ന്നു പതിഞ്ഞു രാഘവൻ മരിക്കുന്നു. ഇതോടെ പുഷ്പരാജ് അന്വേഷണം ഊർജിതമാക്കുന്നു.പിന്നീട് ഉദ്വെക ജനകമായ കഥാ സന്ദർഭങ്ങളിലേക്കാണ് നോവൽ സഞ്ചരിക്കുന്നത്.

അന്വേഷണത്തിനിടയിൽ ബംഗ്ലാവിനടുത്തു ഒരു ഗുഹയിൽ വച്ചു ഒരാളെ കണ്ടുമുട്ടി അയാൾ സ്വകാര്യമായി പുഷ്പരാജിനോട് ചില കാര്യങ്ങൾ പറയുന്നു. അപ്പോഴാണ് കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നത്. ശേഷം പുഷ്പരാജ് ജീനയെ കാണ്മാനില്ല എന്ന വിവരത്തെ തുടർന്നു അന്വേഷണം ആരംഭിക്കുന്നു. ഡേവിഡും തോംസണും രംഗയ്യയും പുഷ്പരാജിനൊപ്പം അന്വേഷണത്തിനിറങ്ങുന്നു.

പുഷ്പരാജ് ഗുഹയിൽ താമസിച്ചിരുന്ന മനുഷ്യൻ വെളിപ്പെടുത്തിയ സത്യങ്ങൾ വെളിച്ചത് കൊണ്ടുവരുന്നു അതോടെ ഡേവിഡും തോംസണും പിടിയിലാകുന്നു. കാരണം, ഡേവിഡും മകൻ മാർട്ടിൻ ഫ്രാങ്കിളും കപട വേഷം അണിഞ്ഞു തോംസൺ ആയി അഭിനയിക്കുകയാരുന്നു. സ്വർണ്ണഖനി തട്ടി എടുക്കണം എന്ന ഡേവിഡിന്റെ മോഹമാണ് ഇതിനെല്ലാം കാരണമായത്.

ഗുഹയിൽ താമസിച്ചിരുന്നത് ആണ് യഥാർത്ഥ തോംസൺ വിൽഫ്രഡ്. അയാൾ അമേരിക്കയിൽ നിന്ന് നാട്ടിൽ തന്റെ പിതാവായ സാൽവിന്റെ ബംഗ്ലാവിൽ എത്തിയപ്പോൾ ആണ്. താൻ എത്തുന്നതിനു മുന്നേ തന്നെ ഡേവിഡ് ബംഗ്ലാവിൽ പ്രവേശിക്കുകയും മകനെയും കൂട്ടാളികളെയും കൂട്ടികൊണ്ട് കപട നാടകം അരങ്ങേറുകയും ചെയ്തിരുന്നത്.

പുഷ്പരാജ് പലപ്പോഴായി അന്വേഷണങ്ങൾക്കു ബംഗ്ലാവിൽ ചെന്നപ്പോഴും കണ്ട നിഗൂഢമായതും ഭയം ജനിപ്പിക്കുന്നതുമായ കാഴ്ചകളെല്ലാം ഡേവിഡ് സൃഷ്ടിച്ചെടുത്തതാണെന്നും സ്വർണ്ണഖനി തട്ടിയെടുക്കാനുള്ള ഡേവിഡിന്റെ പദ്ധതികളാരുന്നു അവയെല്ലാം എന്നും നാട്ടുകാരെ ഡിറ്റക്റ്റീവ് പുഷ്പരാജ് തെളിവുകൾ സഹിതം കാട്ടിക്കൊടുത്തു. ജീനയെ യഥാർത്ഥ തോംസണെ പരിചയപ്പെടുത്തുകയും ചെയ്തു. ഡേവിഡിനേയും ആൾമാറാട്ടക്കാരനായി അഭിനയിച്ച മാർട്ടിൻ ഫ്രാങ്ക്ളിനെയും പോലീസ് അറസ്റ്റുചെയ്തു. ജീനയും തോംസണും സന്തോഷത്തോടെ നടന്നു നീങ്ങി. ശേഷം പുഷ്പരാജും മോഹിനിയും അന്വേഷണങ്ങൾക്ക് തിരശീല ഇട്ടുകൊണ്ട് മടങ്ങി.

മരണം പതിയിരിക്കുന്ന താഴ്വര എന്ന നോവൽ വായിക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.

www.amazon.in/മരണം-പതിയിരിക്കുന്ന-താഴ്വര-Pushparaj-Malayalam-ebook/dp/B08RS3VL4X

Leave a Reply

Your email address will not be published. Required fields are marked *

0