മരണം പതിയിരിക്കുന്ന താഴ്വര – കോട്ടയം പുഷ്പനാഥ്
November 26, 2021
കഴുകന്റെ നിഴൽ- കോട്ടയം പുഷ്പനാഥ്
December 2, 2021

ആറുവിരൽ – കോട്ടയം പുഷ്പനാഥ്

കഥാപാത്രങ്ങൾ

സുരേഷ് ബാബു (ഡോക്ടർ)

അംബികാഭായി (ഡോക്ടർ)

മായ

സുജാത (നേഴ്‌സ്)

സരോജിനി (നേഴ്‌സ്)

ചന്ദ്രൻ (ഡോക്ടർ)

തങ്കമ്മ (നേഴ്‌സ്)

ശാലിനി (നേഴ്‌സ്)

അബ്ദുൾ മജീദ് (ഡി.വൈ.എസ്.പി)

ഡിറ്റക്റ്റീവ് പുഷ്പരാജ്

പരമേശ്വരൻ

ജോൺ സക്കറിയ (ഡോക്ടർ)

മണിക്കുട്ടൻ

സത്യരാജ്

 

കോട്ടയം പുഷ്പനാഥിന്റെ കൃതികളിൽ പുഷ്പരാജ് സീരീസിലെ ‘ആറുവിരൽ’ ഡിറ്റക്റ്റീവ് പുഷ്പരാജിന്റെ ശൈലിയിലുള്ള അന്വേഷണങ്ങളുടെ മാസ്മരികത ഉണർത്തുന്ന കൃതിയാണ്.

ഡോക്ടർ സുരേഷ് ബാബുവും ഭാര്യ ഡോക്ടർ അംബികാഭായിയും ഭീകരമാംവിധം കൊല ചെയ്യപ്പെട്ടു എന്ന സായാന്ഹ പത്രങ്ങളിൽ വന്ന വാർത്തയോടെയാണ് നോവലിന്റെ തുടക്കം.

വൈദ്യ രംഗത്തു പ്രഗത്ഭയായ ഡോക്ടർ അംബികാഭായി സ്വദേശത്തും വിദേശത്തും ജോലി ചെയ്തിരുന്നു. അതിനുശേഷമാണ് നാട്ടിൽ വന്ന് ഒരു ആശുപ്രതി സ്വന്തമായി തുടങ്ങിയത്. നഗരത്തിന് പടിഞ്ഞാറ് ദിക്കിൽ ആണ്  ഡോക്ടർ അംബികാഭായിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന ആശ്രയം ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ തീയേറ്ററുകളും നൂറിലതികം കിടക്ക സൗകര്യവുമുള്ള ഒരു ആശുപത്രിയാണത്. ഡോക്ടർ അംബികാഭായിയെക്കൂടാതെ പരിചയസമ്പന്നരായ ഏഴു ഡോക്ടർമാർ കൂടിയുണ്ട്. അവരിൽ രണ്ടുപേർ മാത്രമെ പുരുഷന്മാർ ആയിട്ടുള്ളു. അഞ്ചുവർഷം പ്രശസ്തമായ രീതിയിൽ നടന്നുവരുന്ന ആശ്രയം ഹോസ്പിറ്റലിൽ ഒരു പരാജയംപോലും ഇന്നുവരെ ഉണ്ടായിട്ടില്ല.

എന്നാൽ അംബികാഭായിയുടെ ഭർത്താവ് ഡോക്ടർ സുരേഷ്ബാബു ആശ്രയം ഹോസ്പിറ്റലിൽ അല്ല ജോലിചെയ്യുന്നത്. അദ്ദേഹം കേരളത്തിനുപുറത്ത് വടക്കേ ഇന്ത്യയിലുള്ള ഒരു ആശുപത്രിയിലാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്.

മൂന്നുമാസം കൂടുമ്പോൾ വരും. ഒരാഴ്ച്ച കഷ്ടിച്ച് താമസിക്കും. അപ്പൊഴേയ്ക്കും അടിയന്തിര സന്ദേശം വരും. പെട്ടെന്ന് മടങ്ങിപ്പോകും.

അതുപോലെ അവധിക്കു വന്നതാണ്. രണ്ടുദിവസം കഴിഞ്ഞതേയു അപ്പോഴാണ് ഈ ദുർഗതി സംഭവിച്ചത്.

മൂന്നുകുട്ടികൾ ഗർഭപാത്രത്തിലുള്ള ഒരു പ്രസവ കേസിനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് അന്ന് രാവിലെ തന്നെ അംബികാഭായി എത്തേണ്ടതാണ്. നേഴ്‌സ്‌മാർ ഡോക്ടറിനെ കാണാതെ ഫോൺ വിളിച്ചപ്പോൾ ആരും എടുക്കുന്നില്ല. ഇതിനെ തുടർന്ന് സുജാത എന്ന നേഴ്‌സ്  അംബികാഭായിയെ അന്വേഷിച്ചു ഫ്ലാറ്റിൽ ചെന്നു.

കോളിങ്ങ് ബെൽ അമർത്തി. അതു ശബ്ദിച്ചു. പക്ഷേ വാതിൽ തുറന്നില്ല. കാർ, ഷെഡിൽ തന്നെയുണ്ട്. നേഴ്സ് വാതിൽ പാളിയിൽ വെറുതെ തൊട്ടു. അതു തുറന്നുകിടക്കുകയായിരുന്നു. ആരെയും കണ്ടില്ല. ബെഡ്‌റൂം മുകളിലാണെന്ന് സുജാതയ്ക്കുതോന്നി. സ്റ്റെയർ കെയ്സ് അതിവേഗം ചവിട്ടിക്കയറി അവൾ മുകളിലെത്തി. വലതുവശത്തെ വാതിൽ തുറന്നുകിടപ്പുണ്ട്. പതുക്കെ നടന്നുചെന്ന് സുജാത അകത്തേക്കു കണ്ണോടിച്ചു നോക്കിയപ്പോൾ കട്ടിലിൽ ഡോക്ടർ സുരേഷ്ബാബു രക്തത്തിൽ കുളിച്ചുകിടക്കുന്നു. താഴെ ഡോക്ടർ അംബികാഭായി കഴുത്തിൽ നിന്നും രക്തം വാർന്നു കിടക്കുന്നു. ആർത്തു നിലവിളിച്ചുകൊണ്ട് അവൾ പടിക്കെട്ടുകൾ ചാടിയിറങ്ങി ആശുപ്രതിയിലേക്കു പാഞ്ഞു. ശേഷം സഹപ്രവർത്തകരായ സരോജിനിയെയും തങ്കമ്മയെയും ഡോക്ടർ ചന്ദ്രനെയും ശാലിനിയെയും വിവിവരമറിയിച്ചു.

അവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

പെട്ടെന്ന് തന്നെ സർക്കിൾ ഇൻസ്പെക്ടറും ഡി.വൈ.എസ്.പി മജീദും അഞ്ചു പോലീസ് ഉദ്യോഗസ്ഥന്മാരും ഡോക്ടർ സുരേഷ്ബാബുവിന്റെ താമസസ്ഥലത്തേക്കു എത്തി. ഡി.വൈ.എസ്.പി മജീദ് ഡോക്ടർ സുരേഷ്ബാബുവിന്റെ സുഹൃത്തുകൂടിയാണ്.

അതിനിടയ്ക്ക് ഡോക്ടർ ചന്ദ്രൻ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ ഗർഭിണിയുടെ കാര്യം ശ്രദ്ധിക്കാൻ ഡോക്ടർ സരോജിനിയെ ഏർപ്പാടു ചെയ്തിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ അന്വേഷണങ്ങളുടെ ഭാഗമായ തെളിവുകൾ ശേഖരിക്കുകയും, ആളുകളുടെ മൊഴി രേഖപെടുത്തുകയും തുടർന്നുള്ള പ്രക്രിയകളെല്ലാം തുടർന്നുകൊണ്ടിരുന്നു. ഇൻക്വിസ്റ്റ് തയ്യാറാക്കുകയും ബോഡികൾ  പോസ്റ്റുമാർട്ടത്തിനായും വിട്ടു.

സുരേഷ് ബാബു അംബികാഭായി ദമ്പതികളുടെ മകൾ മായയെ കാണ്മാനില്ല! ശേഷം മായയെ അബോധാവസ്ഥയിൽ കണ്ടു കിട്ടുന്നു. ഉടൻ തന്നെ ഹോസ്പിറ്റലിലേക്കു പ്രവേശിപ്പിച്ചു.

ഒരു അന്താരാഷ്ട്ര തീവ്രവാദിയെ പിടിക്കാൻ കേരളത്തിലേക്ക് വന്ന ഡിറ്റക്റ്റീവ് പുഷ്പരാജ് നെടുമ്പാശ്ശേരി വിമാനമിറങ്ങിയപ്പോൾ ഡോക്ടർ സുരേഷ്ബാബു ദമ്പതികളുടെ മരണവാർത്തയറിഞ്ഞു. സരേഷ്ബാബുവിനെ പുഷ്പരാജിനും അറിയാം.

ഇതിനെ തുടർന്ന് ഡി.വൈ.എസ്.പി മജീദിനെ വിളിച്ചു വിവരം തിരക്കി ശേഷം പട്ടണത്തിൽ വന്നു ഹോട്ടൽ സീ ലേയിൽ മുറിയെടുത്തു. ഉടൻ മജീദിന് ഫോൺ ചെയ്തു, സംഭവസ്ഥലത്തേക്കു തിരിച്ചു. അവിടെ എത്തിയ പുഷ്പരാജിനെ മജീദ് സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

പുഷ്പരാജിന്റെ ശൈലിയിൽ ഒരു ദീര്ഘാന്വേഷണത്തിനൊടുവിൽ മജീദിന് വേണ്ട നിർദേശങ്ങൾ നൽകിയതിന് ശേഷം പുഷ്പരാജ് മുറിയിലേക്ക് തിരികെ പോന്നു.

മറ്റു കേസ് അന്വേഷണങ്ങൾ നടത്താനുള്ളതുകൊണ്ടും, ഡിറ്റക്റ്റീവ് ആയതുകൊണ്ടും മാറി നിന്നുകൊണ്ട് പുഷ്പരാജ് രഹസ്യാന്വേഷണം നടത്തി. ഇടക്കു മജീദിനെ കാണുകയും കൂടാതെ ഫോണിലൂടെ വേണ്ട നിർദ്ദേശങ്ങൾ പങ്കു വെക്കുകയും ചെയ്തുകൊണ്ടിരുന്നു.

മാർട്ടിൻ അലോഷ്യസ് എന്ന് പേരായ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി മഫ്തിയിലാണ് പുഷ്പരാജ് കേസ് അന്വേഷണങ്ങൾക്ക് അപരിചിതരെ സന്ദർശിച്ചിരുന്നത്.

ഡോക്ടർ സുരേഷ് ബാബുവിന്റെ ബന്ധുക്കളിൽ ഒരാളായ പരമേശ്വരൻ എന്ന വ്യക്തി സുരേഷ് ബാബുവിന്റെ മകളായ മായയെ കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ശേഷം പുഷ്പരാജിന്റെ നിർദ്ദേശപ്രകാരം മായയെ ബന്ധുക്കൾക്ക് വിട്ട് കൊടുക്കാതെ സുരക്ഷിതമായി മോഹിനിയുടെ കൂടെ ആക്കുകയും ചെയ്യുന്നു. കേസിന്റെ തുമ്പ് കിട്ടിയതിനു ശേഷം മായയെ വിട്ട് നൽകിയാൽ മതി എന്നും പുഷ്പരാജ് നിർദ്ദേശിച്ചു.

ശേഷം  തന്റേതായ വേറിട്ട ശൈലിയിൽ പുഷ്പരാജ് അന്വേഷണം ഊർജിതമാക്കി.

അന്വേഷണങ്ങൾക്കിടയിൽ ഡോക്ടർ ചന്ദ്രൻ ഡോക്ടർ ജോൺ സക്കറിയയെ പുഷ്പരാജിന് പരിചയപ്പെടുത്തി. ഡോക്ടർ ജോൺ സക്കറിയ മരണപ്പെട്ട സുരേഷ് ബാബുവിന്റെ സുഹൃത്താണ്.

അസംഭവ്യമായ പലതും ഹോസ്പിറ്റലിനും പരിസരത്തുമായി നടന്നു. കുറ്റവാളികൾ തെളിവുകൾ നശിപ്പിക്കാൻ പല വഴികളും സ്വീകരിച്ചു.

അന്വേഷണങ്ങൾക്ക് ഇടയിൽ സംശയാസ്പദമായി മണിക്കുട്ടൻ എന്ന മയക്കുമരുന്ന് വില്പന നടത്തുന്ന ഒരാളെ പിടിക്കുകയും സത്യരാജ് എന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അവരിൽ നിന്ന് വേണ്ടത്ര തെളിവുകൾ ശേഖരിക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു.

ശേഷം പുഷ്പരാജൂം മജീദും ഗ്ലൗസ് നിർമിക്കുന്ന ഒരു ഫാക്ടറിയിൽ അന്വേഷിക്കുകയും ആറുവിരൽ ഇടാവുന്ന ഗ്ലൗസ്സുകളെ കുറിച്ചു അന്വേഷിക്കുകയും ചെയ്യുന്നു.

ഗ്ലൗസിന്റെ പിന്നിലെ രഹസ്യം മനസിലാക്കിയ പുഷ്പരാജ് മോഹിനിയുമായി ചർച്ച ചെയ്തു. 

അന്വേഷണങ്ങൾക്കു വിരാമം ഇടാൻ തുടങ്ങുന്ന സമയത്ത്‌ പുഷ്പരാജ് മരണം നടന്ന മുറിയിലെ ചുവരിൽ നിന്നെടുത്ത വിരലടയാളത്തിന്റെ ഡിസ്ക് കമ്പ്യൂട്ടറിൽ ഇട്ടു അതോടൊപ്പം ഗ്ലൗസ് നിർമിക്കുന്ന ഒരു ഫാക്ടറിയിൽ നിന്നെടുത്ത വിരലടയാളത്തിന്റെ കോപ്പിയും കമ്പ്യൂട്ടറിൽ ഇന്സേര്ട്ട് ചെയ്തു. ശേഷം പോലീസ് ഉദ്യോഗസ്ഥരോടും മറ്റു പുഷ്പരാജ്  ആവശ്യപെട്ടവരോടും ഡ്യൂട്ടി റൂമിൽ എത്താൻ നിർദ്ദേശിച്ചു.

അതിന് പ്രകാരം എല്ലാവരും അവിടെ എത്തി. ഒപ്പം കമ്പ്യൂട്ടർ രണ്ടു അറ്റൻഡർമാരെ കൊണ്ട് എടുപ്പിച്ചു ഡ്യൂട്ടി റൂമിൽ കൊണ്ടു വച്ചു.

പുഷ്പരാജും ബാലചന്ദ്രനും മജീദും ഡ്യൂട്ടി റൂമിൽ കയറി ഇരുന്നു. സർക്കിൾ വേണുഗോപാൽ ഡോക്ടർ ജോൺ സക്കറിയായെ കൂട്ടി ഡ്യൂട്ടി റൂമിൽ എത്തി. പുഷ്പരാജിന്റെ നിർദ്ദേശപ്രകാരം ഡോക്ടർ ചന്ദ്രനും എത്തി.

ശേഷം പുഷ്പരാജ് തന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്ത് മേശപ്പുറത്ത്‌ വച്ചു. ശേഷം അതിലെ പേരും അഡ്രസ്സും വിശദീകരിച്ചു.

കെ. സി. ചക്രപാണി, കമ്പൗണ്ടർ, കിഡ്നി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ബോംബെ എന്നതായിരുന്നു അതിലെ വിവരങ്ങൾ. അതൊരു കപട ലൈസൻസ് ആണെന്നാണ് പുഷ്പരാജ് എല്ലാവരോടുമായി പറഞ്ഞത്. ശേഷം ഡോക്ടർ ചന്ദ്രനോടായി എന്താ ശെരി അല്ലെ എന്ന് ചോദിച്ചു പക്ഷെ അയാൾ പ്രതികരിച്ചില്ല മറിച്ചു അയാൾ വിയർക്കുന്നുണ്ടാരുന്നു.

ശേഷം ചക്രപാണി എന്ന് പുഷ്പരാജ് അഭിസംബോധനചെയ്തുകൊണ്ട് ചന്ദ്രനെകൊണ്ട് അയാളുടെ വിരലടയാളം നിർബന്ധിച്ചു ഇങ്ക്പാഡിൽ പതിപ്പിച്ചു. ശേഷം കമ്പ്യൂട്ടർ സ്ക്രീൻ ഉള്ള വിരലടയാളങ്ങളുമായി ഒത്തുനോക്കി എല്ലാം ഒന്ന് തന്നെ എന്ന് എല്ലാവർക്കും ബോധ്യമായി.

പിന്നീട് പുഷ്പരാജ് നടന്ന കാര്യങ്ങൾ അന്വേഷണങ്ങളിലൂടെ കിട്ടിയ അറിവിലൂടെ പറഞ്ഞു. ചന്ദ്രൻ എന്ന യഥാർത്ഥ ഡോക്ടറിനെ വധിച്ചതിനു ശേഷം ഡോക്ടർ ചന്ദ്രന്റെ രേഖകളുമായി ചക്രപാണി അംബികാഭായിയുടെ ഹോസ്പിറ്റലിൽ ഡോക്ടർ ചന്ദ്രനായി ചാർജ് എടുത്തു. ഈ വിവരങ്ങൾ മണികുട്ടന്റെ മൊഴിയിലൂടെയാണ് പുഷ്പരാജ് മനസിലാക്കിയത്.

ഡോക്ടർ ആയി ചാർജ്ജ് എടുത്തശേഷം ഒരു ഓപ്പറേഷൻ പോലും ചെയ്തിട്ടില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി ഡോക്ടർ സരോജിനിയെ ഏൽപിക്കുകയാണ് പതിവ്. അങ്ങിനെയിരിക്കെ ഡോക്ടർ സുരേഷ്ബാബു കിഡ്നി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടക്കുന്ന ഭീകരമായ കിഡ്നി മോഷണം മനസ്സിലാക്കിയി ഉടനെ ഇങ്ങോട്ടുപോന്നു. അതവർക്കു മനസ്സിലായി. രഹസ്യം ചോരുമെന്ന് ബോധ്യമായി, അപ്പോൾ സുരേഷ്ബാബുവിനെ കൊല്ലേണ്ടത് അവർക്ക് ആവശ്യമായിത്തീർന്നു. ഇതാണ് അവരെ വധിക്കാനുള്ള കാരണം എന്ന് പുഷ്പരാജ് തെളിവുകൾ നിരത്തി എല്ലാവരോടുമായി പറഞ്ഞു.

കൊലപാതക കാരണം പറഞ്ഞതിനു ശേഷം കൊലപാതകം നടന്ന വിധം പുഷ്പരാജ് വിശദീകരിച്ചു.

മുഖംമൂടി ധരിച്ചു രണ്ടു വടി വാളുമായി ഇയാൾ കിടക്കമുറിയിൽ കയറി. ഒന്നു ചാരിവച്ചു. സുരേഷ്ബാബുവിനെ വെട്ടി. ഒരു മൽപ്പിടുത്തം ഉണ്ടായി. ഈ സമയം കുട്ടി ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിൽ ഇയാളെ ഡോക്ടർ അംബികാഭായി തിരിച്ചറിഞ്ഞു. അതാണ് അവരെയും കൊന്നത്. രണ്ടു വടിവാളിലും ഇയാളുടെ കൈവിരലുകൾ തന്നെയാണ് പതിഞ്ഞത്. കൊന്നുകഴിഞ്ഞ് കൈവിരലുകൾ മനഃപൂർവ്വം ചുവരിൽ പതിച്ചു. ചെറുവിരൽ മാറ്റി പതിച്ച് ആറുവിരൽ ആക്കി.

പുഷ്പരാജ് എണീറ്റ് കൈത്തലം ഇങ്ക്പാഡിൽ പതിപ്പിച്ചശേഷം ചുവരിൽ അഞ്ചുവിരലും അമർത്തി. അതേനിലയിൽ കൈവച്ചുകൊണ്ട് ചെറുവിരൽ മാത്രം ഉയർത്തി മുകൾവശം അല്പം നീക്കി ചുവരിൽ അമർത്തി എല്ലാവരെയും ആ വിധം വ്യക്തമാക്കി കൊടുത്തു.

ആറുവിരൽ!! 

അതുകണ്ട് മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാർ അത്ഭുതപ്പെട്ടു!

ചക്രപാണി എന്ന ഡോക്ടർ ചന്ദ്രന് കേസിൽ രക്ഷപ്പെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട് പുഷ്പരാജ് അന്വേഷണത്തിന് തിരശ്ശീലയിട്ടു.

അടുത്ത ദിവസത്തെ പത്രങ്ങളിലെല്ലാം വലിയ തലക്കെട്ടിൽ വാർത്ത വിശദമായി വന്നു. കൂടെ സത്യരാജിനെ പിടിച്ച വിവരവും ചേർത്തിരുന്നു.

ഡോക്ടർ മോഹിനിയുടെ കൂടെ മായ വളരട്ടെയെന്ന് എല്ലാവരും തീരുമാനിച്ചു.

 

ആറുവിരൽ എന്ന നോവൽ വായിക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

www.amazon.in/ആറുവിരൽ-പുഷ്പരാജ്-Malayalam-കോട്ടയം-പുഷ്പനാഥ്-ebook/dp/B08XLYBQCT

Leave a Reply

Your email address will not be published. Required fields are marked *

0