ആറുവിരൽ – കോട്ടയം പുഷ്പനാഥ്
November 28, 2021
ഡിറ്റക്ടീവ് മാർക്സിനും ഭീകരസത്വവും – കോട്ടയം പുഷ്പനാഥ്
December 4, 2021

കഴുകന്റെ നിഴൽ- കോട്ടയം പുഷ്പനാഥ്

കഥാപാത്രങ്ങൾ

മാർസലിനോ- ഡി- വിൻസെന്റ്

ആഗ്നസ്

ഡിക്രൂസ്

സാറ

ഡിറ്റക്റ്റീവ് മാർക്സിൻ

എലിസബത്ത്

ലിസ

ലിസിയ

 

കോട്ടയം പുഷ്പനാഥ് കൃതികളിൽ മാർക്സിൻ സീരീസ് ഉൾപ്പെട്ട ഉദ്വെകജനകമായ ഒരു നോവലാണ് ‘കഴുകന്റെ നിഴൽ’

ഫ്രാൻസിന്റെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന റൈൻ നദിയുടെ തീരത്തുള്ള ലിയോൺസ് എന്ന നഗരത്തിൽ നിന്നു തെക്കുകിഴക്കു മാറിയാണു ക്യാൻബറ സ്ഥിതിചെയ്യുന്നത്.

മുന്തിരിത്തോട്ടങ്ങൾക്കു പ്രാധാന്യമുള്ള സ്ഥലമാണത്. ആൽപ്സിന്റെ പടിഞ്ഞാറെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മുഴുവൻ ഫലവൃക്ഷങ്ങൾ സമൃദ്ധിയായി വളരുന്നു. ക്യാൻബറയിലെ പ്രസിദ്ധനായ ഒരു വൈൻ വ്യാപാരിയാണ് മാർസലിനോ- ഡി- വിൻസെന്റ്.

മുന്തിരിപ്പഴങ്ങളിൽനിന്നും നിർമ്മിക്കുന്ന വിലകൂടിയ വീഞ്ഞു ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന ഒരു കുത്തകമുതലാളിയാണദ്ദേഹം. കോടിക്കണക്കിനു സ്വത്തുള്ള ഇദ്ദേഹത്തിനു ആകെയുള്ള ഒരു അവകാശി ആഗ്നസ് എന്ന ഒരു മകൾ മാത്രമാണ്.

എണ്ണമില്ലാത്ത ഈ വമ്പിച്ച സ്വത്തിന്റെ അവകാശി ആയ ആഗ്നസ് കേംബ്രിഡ്ജിലാണ് പഠിച്ചത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി പിതാവിന്റെ ബിസിനസ്സിൽ വ്യാപൃതയായി കഴിയാനാണ് അവൾ ഉദ്ദേശിച്ചത്.

അഞ്ചുവർഷങ്ങൾക്കുമുൻപ് ഒരിക്കൽ സന്ധ്യാസമയത്ത് വേട്ടയ്ക്കു പോയ ആഗ്നസിന്റെ അമ്മ പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല. അവരെ അന്വേഷിച്ചു ദിവസങ്ങളോളം വിൻസെന്റും ജോലിക്കാരും തിരഞ്ഞു നടന്നു. പക്ഷേ വനാന്തർഭാഗത്ത് എവിടെയോ അപ്രത്യക്ഷപ്പെട്ട അവരെ കണ്ടുമുട്ടുവാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ ആഗ്നസ് തനിച്ചായിത്തീർന്നു.

1979 മാർച്ച് 14. ആഗ്നസ് ഫാക്ടറിയിൽ വച്ചു നടന്ന ഒരു വിരുന്നു സൽക്കാരത്തിൽ സംബന്ധിച്ചശേഷം വളരെ വൈകിയാണ് വസതിയിലെത്തിയത്.

ഉയരംകൂടിയ മതിൽക്കെട്ടുകളാൽ സുരക്ഷിതമായ ഒരു വിശാലമായ പുരയിടത്തിന്റെ മദ്ധ്യത്തിലായിരുന്നു, വിൻസെന്റിന്റെ ഇരുനിലക്കെട്ടിടം നിന്നിരുന്നത്.

ആഗ്നസ് രാത്രിയിൽ വിശ്രമിക്കുന്ന സമയത്തു പുറത്തു കുതിര കുളമ്പടി കേട്ടതിനെ തുടർന്ന് തന്റെ പിതാവാണ് എന്ന് കരുതി പുറത്തേക്കു ഇറങ്ങി നോക്കിയപ്പോൾ ദീർഘകായനായ ഒരു മനുഷ്യൻ കുതിരവണ്ടിയിൽനിന്നും ഇറങ്ങിവന്നു. ഇരുളിൽ അയാളുടെ മുഖം വ്യക്തമായി കാണാമായിരുന്നില്ല.

അയാൾ പിതാവിനെ അന്വേഷിച്ചു. എന്നിട്ട് സുഹൃത്താണെന്ന വ്യാജേന ആഗ്നസിന്റെ അനുവാദത്തോടെ ആഗ്നസിന്റെ ഭവനത്തിലേക്ക് പ്രവേശിച്ചു. അയാൾക്ക്‌ മുറിയും ഭക്ഷണവും നൽകി. പക്ഷെ രണ്ടു മണി ആയപ്പോൾ അയാൾ ആഗ്നസിനോട് പറയാതെ അവിടെനിന്നും പോയി.

അതുവരെ യാതൊരു ഭയവും മനസ്സിൽ ഇല്ലാതിരുന്ന ആഗ്നസിന്റെ ഹൃദയം ശക്തിയായി ഇടിക്കുവാൻ തുടങ്ങി. അപ്പോഴും കുതിരകളുടെ ശബ്ദം അവളുടെ കാതുകളിൽ അലച്ചുകൊണ്ടിരുന്നു. വാതിൽ തഴുതിട്ടശേഷം അവൾ സോഫയിൽ വന്നിരുന്നു. കിടക്കമുറിയിലേക്കു പോകുവാൻ അവൾ ധൈര്യപ്പെട്ടില്ല. ചിമ്മിനിക്കുള്ളിലെ പ്രകാശവും തിരി ഉയർത്തിവച്ച വിളക്കിന്റെ ജ്വാലയും അവൾക്കു ആശ്വാസം പകർന്നു. പെട്ടെന്നവളുടെ ദൃഷ്ടി യാദ്യശ്ചികമായി ടീപ്പോയിൽ പതിഞ്ഞു

പറന്നുപോകാതെ ഒരു പേപ്പർവെയ്റ്റ് ഒരു നീലക്കടലാസിന്റെ പുറത്തുവച്ചിരുന്നു. അവൾ ആ കടലാസ് എടുത്തു മറിച്ചുനോക്കി. ഒരു കഴുകന്റെ ചിത്രം അതിൽ വരച്ചിരുന്നു. വളരെ പെട്ടെന്നു വരച്ച ഒരു ചിത്രമായിരുന്നു അത്. അതു തന്നെത്തന്നെ തുറിച്ചുനോക്കുന്നു. ചുവന്ന കണ്ണുകളോടു കൂടിയ ആ കഴുകന്റെ ചിത്രത്തിനു താഴെ അതിന്റെ നിഴലും ഉണ്ടായിരുന്നു.

അതുകണ്ട് ഭയന്നിരുന്ന ആഗ്നസ് പിതാവ് പുറത്തു എത്തി എന്ന് അറിഞ്ഞു സമാധാനമായി പുറത്തേക്കു ചെന്നു അവളിലെ ഭയവും മുഖഭാവവും മനസിലാക്കിയ പിതാവ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവൾ നടന്ന സംഭവങ്ങൾ വിശദമായി പിതാവിനോട് പറഞ്ഞു.

ഇതിനുമുൻപും ആഗ്നസിന്റെ പിതാവ് ഈ ചിത്രം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓർമ്മകൾ പിന്നോട്ടുപോയി.

അഞ്ചുവർഷങ്ങൾക്കുമുൻപ് ഇതുപോലെ ഒരു രാത്രി താൻ ഇല്ലാതിരുന്ന ഒരു അവസരത്തിൽ ഒരു മനുഷ്യൻ വന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. അന്നും താൻ സ്ഥലത്തില്ലായിരുന്നു. അയാൾ വന്നപ്പോഴും ഇതേ തരത്തിലുള്ള ഒരു ചിത്രം വരച്ചുവച്ചിരുന്നതായി കണ്ടിരുന്നു. പക്ഷേ, അന്ന് അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. ഒരുപക്ഷേ, തന്റെ ഭാര്യ നേരംപോക്കിനുവേണ്ടി വരച്ച ഒരു ചിത്രമായിരിക്കുമെന്ന് അദ്ദേഹം കരുതി. അതു സൂക്ഷിച്ചുവയ്ക്കാതെ എങ്ങനെയോ നഷ്ടപ്പെടുകയാണു ചെയ്തത്. എന്നാൽ ആ ചിത്രം കാണുന്നതിന്റെ പിറ്റേദിവസമാണു ഭാര്യയെ കാണാതായത്. എന്നാൽ അപ്പോൾ അങ്ങനെ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നതേയില്ല. ഇന്നും അതുപോലെ ഒരു ചിത്രം തന്റെ മുന്നിൽ കാണപ്പെടുന്നു.

ഫ്രീ ഹാൻഡായി വളരെ പെട്ടെന്നു വരച്ച ആ കഴുകന്റെ കണ്ണുകൾക്കു ചുവന്ന നിറം കൊടുത്തിരുന്നു. എന്തായിരിക്കും ഈ ചിത്രം കൊണ്ടു ഉദ്ദേശിക്കുന്നത്?

കഴുകൻ എന്ന പക്ഷി ക്രൂരതയുടെ ഒരു അടയാളമാണ്. തൂവലുകൾ ഇല്ലാത്ത നീണ്ട കഴുത്തും ഉന്തിനിൽക്കുന്ന ചുവന്ന കണ്ണുകളും കൂർത്ത വൃത്തികെട്ട ചുണ്ടുകളും ഉള്ള ആ പക്ഷി ബീഭത്സതയുടെ ഒരു പ്രതീകമാണ്. മൃതശരീരം ഭക്ഷിക്കുന്ന ആ പക്ഷിയുടെ ചിത്രം വരാനിരിക്കുന്ന ഏതോ ആപത്തിനെയാണ് സൂചിപ്പിക്കുന്നതെന്നു അദ്ദേഹത്തിനു തോന്നി.

രാവിലെ വിൻസെന്റ് ആഗ്നസിനെയും കൂട്ടി കുതിരവണ്ടിയിൽ ഫാക്ടറിയിലേക്ക് പോയി. അവിടുത്തെ ഫോർമാൻ ഇന്നലെ രാത്രിയിൽ വന്ന അപരിചിതനെ കണ്ട വിവരം അറിയിച്ചു. കൂടാതെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഡിക്രൂസ് എന്ന ആളിന്റെ മകളെ ഇന്നലെ രാത്രിയിൽ കാണാതായിട്ടുണ്ട്. ഈ സമയംവരെ ഞങ്ങൾ അന്വേഷണം നടത്തിയിട്ടും യാതൊരു ഫലവുമില്ല. എന്ന വിവരവും അയാൾ പറഞ്ഞു.

വിൻസെന്റ് ഉടൻ തന്നെ പ്യുണായ ഡിക്രൂസിനെ വിളിപ്പിച്ചു. ശേഷം കാര്യങ്ങൾ അന്വേഷിച്ചു.  രണ്ടുമണിക്ക് ശേഷം അപരിചിതൻ അഭയം ചോദിച്ചു ഡിക്രൂസിന്റെ വീട്ടിൽ പാർക്കുകയും ശേഷം രാവിലെ മകളെയും അപരിചിതനെയും കാണ്മാനില്ല. ഈ വാർത്ത കേട്ട ഉടൻ തന്നെ ആ അപരിചിതന്റെ അടയാളങ്ങൾ ചോദിച്ചു മനസിലാക്കി. ആഗ്നസ് അയാൾ തന്റെ വീട്ടിൽ വന്ന ആളാണെന്നു ഉറപ്പു വരുത്തുകയും ചെയ്തു. ആഗ്നസിന്റെ കൈവശം തോക്കു ഉണ്ടെന്ന് അറിഞ്ഞതോടെയാണ് അയാൾ അവിടുന്ന് പോന്നത്. ഈ വിവരം ആഗ്നസ് അവരോട് പറഞ്ഞു.

ഈ അവസരത്തിൽ പ്രശസ്ത ഡിറ്റക്ടീവ് മാർക്സിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ എലിസബത്തും പാരീസിലുള്ള ‘നാന’ എന്ന ഹോട്ടലിൽ താമസിക്കുകയായിരുന്നു.

അന്നത്തെ ഒരു വർത്തമാനപ്പത്രം മാർക്സിൻ എലിസബത്തിനെ കാണിച്ചു. അതിലുള്ള വാർത്ത ഇപ്രകാരമായിരുന്നു. അപരിചിതനായ ഒരു മനുഷ്യൻ.ആറടി മൂന്നിഞ്ച് ഉയരം, നീണ്ട നാസിക, അരെയും ആകർഷിക്കത്തക്ക കണ്ണുകൾ. ഇതാണ് അയാളെ കണ്ടുപിടിക്കുന്നതിനുള്ള മാർഗ്ഗം. ഫ്രാൻസിലെ ഫലവൃക്ഷത്തോട്ടങ്ങളിലാണ് ഇയാൾ സാധാരണയായി വിഹരിക്കുക. ഇയാളെക്കുറിച്ചുള്ള അന്വേഷണം നടത്തിയിട്ട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതായ സാറാ എന്ന പെൺകുട്ടിയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു കരുതുന്നു. ഈ മനുഷ്യനെയോ കാണാതായ പെൺകുട്ടിയേയോ കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. സാറായുടെ ഒരു ഫോട്ടോയും അതിൽ കൊടുത്തിരുന്നു.

അന്വേഷിച്ചുകൊണ്ടിരുന്ന കേസ് അവസാനിച്ചിട്ടും വിസയുടെ തീയതി അവസാനിച്ചിട്ടും മാർക്സിൻ ഈ പത്ര വാർത്ത കേട്ടതോടെ അവയുമായി ബന്ധപ്പെട്ട് തുടർന്ന് അന്വേഷണങ്ങൾ ആരംഭിക്കാൻ തയ്യാറാവുകയാരുന്നു. എലിസബത്തുമായി മാർക്സിൻ ചർച്ച ചെയ്തു. വിൻസെന്റിന്റെ ഭാര്യയുടെ വാർത്തയിൽ നിന്ന് മാർക്സിൻ അന്വേഷണം തുടങ്ങി. അതോടൊപ്പം എല്ലാ കേസുകളിലും ഒരേ പോലെ ഉള്ള ആ കഴുകന്റെ ചിത്രത്തിന് പിന്നിലെ നിഗൂഢതയെക്കുറിച്ചും അന്വേഷണം തുടങ്ങി.

മാർക്സിൻ വിസയുടെ ആവിശ്യങ്ങൾക്കായി എംബസിയിലേക്കു പോയപ്പോൾ എലിസബത്ത് ഹോട്ടൽ റൂമിൽ തനിച്ചായി ആ സമയത്തു അവൾ ഡൈനിങ്ങ് റൂമിലേക്ക് പോയി ബിയർ ഓർഡർ ചെയ്യുകയും അവിടെവച്ച്  ഒരു അപരിചിതൻ എലിസബത്തിനോട് മുൻപ് പരിചയമുള്ളതുപോലെ സംസാരിച്ചു. അപകടം മനസ്സിലാക്കിയ എലിസബത്ത് അയാളിൽ നിന്ന് മാറാൻ ആഗ്രഹിച്ചെങ്കിലും മാർക്സിൻ വരുന്നതുവരെ ഡൈനിങ്ങ് ഹാളിൽ ഇരുന്നു.

അപ്പോഴേക്കും രണ്ടു സ്ത്രീകൾ അവിടെ വരികയും കണ്ടാൽ ബാർ ഡാൻസർമാർ ആണെന്ന് തോന്നും വിധം വസ്ത്രധാരികളാണ്. അവർ എലിസബേത്തിനടുത്തേക്കു ചെല്ലുകയും അവർ എലിസബത്തിനെ അവരുടെ പ്രോഗ്രാമിലേക്കു വിളിച്ചു. എന്തോ ദുരൂഹത തോന്നിയെങ്കിലും എലിസബത്ത് വരാം എന്ന് സമ്മതം നൽകുകയും ശേഷം ഹോട്ടലിന്റെ റൂമിൽ ഒരു കത്തെഴുതി മേശപ്പുറത്തു ടേബിൾ ലാമ്പിന്റെ അടിയിൽ ലൈറ്റിട്ടാൽ കാണത്തക്ക രീതിയിൽ വച്ചശേഷം എലിസബത്ത് ഹോട്ടൽ വീനസ്സിലേക്ക് പോയി.

“ഒമ്പതു മണിക്കു ശേഷം ഞാൻ ഹോട്ടൽ വീനസ്സിലെ കാബറെ ഹാളിൽ ഉണ്ടായിരിക്കും.” ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

ഹോട്ടൽ വീനസ്സിൽ കാബറെ ഡാൻസ് ആരംഭിച്ചു. ലിസയായിരുന്നു നർത്തകി. അപ്പൊഴെക്കും ആ അപരിചിതനായ മനുഷ്യൻ അവിടെ ഉണ്ടായതായി എലിസബത്ത് കണ്ടു. മാർക്സിൻ വരുന്നത് വരെ അവൾ ആ അപരിചിതനെ വീക്ഷിച്ചു.

എംബസിയിൽ പോയി വിസയുടെ കാര്യം ശരിയാക്കിയശേഷം ഹോട്ടലിൽ തിരിച്ചുവന്ന മാർക്സിൻ ടേബിൾ ലാമ്പ് ഓൺ ചെയ്തപ്പോൾ അതിന്റെ അടിയിലായി ഇരിക്കുന്ന ഒരു കത്ത് കണ്ടു.

എലിസബത്തിനു എന്തെങ്കിലും അപകടം വന്നിട്ടുണ്ടെന്ന് അദ്ദേഹം കരുതി. ഉടൻതന്നെ അദ്ദേഹം ഹോട്ടൽ വീനസിലേക്ക് യാത്രയായി. മങ്ങിയ വെളിച്ചമുള്ള കാബറെ ഹാളിൽ എലിസബത്തിനെ കണ്ടുമുട്ടുവാൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

ലിസയുമായി സംസാരിച്ചിരുന്ന എലിസബത്തിനോട് പെട്ടെന്ന് സംസാരിച്ചില്ല പകരം ഒരു അപരിചിതനെപ്പോലെ അദ്ദേഹം അവളുടെ അടുത്തായി വന്നിരുന്നു. ലിസ പോയതിനുശേഷം മാർക്സിനുമായി സംസാരിച്ചാൽ മതിയെന്ന് എലിസബത്ത് കരുതി. ശേഷം അവിടെ ഉണ്ടായ അപരിചിതനെ മാർക്സിൻ നിരീക്ഷിക്കുകയും ശേഷം ആ അപരിചിതൻ മാർക്സിനെ മനഃപൂർവം അവഹേളിക്കാൻ എന്ന വിധം മദ്യം മാർക്സിന്റെ പാന്റിലേക്ക് ഒഴിച്ചു ഇതിനെ തുടർന്ന് അയാളുമായി സംഘർഷം നടന്നു. എലിസബത്ത് ഇത് കണ്ടിട്ടും ഒരു അപരിചിതയെപ്പോലെ നിന്നു. സംഘർഷത്തിനൊടുവിൽ ലിസ മാർക്സിനെ അഭിനന്ദിച്ചു. കാരണം, ഈ ഹോട്ടലിൽ അയാൾ ഒരു തീരാശാപമാണ്. ഇന്നുവരെ അയാളെ ആർക്കും എതിർക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലിസ പറഞ്ഞത്. ശേഷം മാർക്സിനു ലിസ ബിയർ സമ്മാനിച്ചു. മാർക്സസിൻ ബിയർ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ ഒരു ടീച്ചേഴ്സ് വിസ്കി കൈയിലെടുത്ത് അതിന്റെ അടപ്പു മുകളിലേക്കുയർത്തി. എന്തോ പിറുപിറുത്തശേഷം വീണ്ടും കുപ്പി കബോഡിൽ വച്ചു. മാർക്സിന്റെ കണ്ണുകളിൽ സംശയത്തിന്റെ നിഴൽ പടർന്നു.

അവൾ എടുത്തത് ഒരു വിസ്കിക്കുപ്പി അല്ലെന്നും അതേ ആകൃതിയിലുള്ള ഒരു റേഡിയോ ട്രാൻസ്മീറ്ററാണെന്നും അദ്ദേഹത്തിനു മനസ്സിലായി. അവൾ സംസാരിച്ചത് താനുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ഊഹിച്ചു. ഉടൻ തന്നെ മാർക്സിനെ ഉപദ്രവിക്കാൻ ആളുകൾ എത്തുകയും അവരിൽ നിന്ന് രക്ഷപെടുകയും ചെയ്തു.

മാർക്സിൻ അന്വേഷണം ഊർജിതമാക്കി.  മാർക്സിൻ ശൈലിയിൽ തുടർന്നുണ്ടായ അന്വേഷണങ്ങളിൽ ഡിക്രൂസിന്റെ മകളായ സാറയുടെ മൃതദേഹം ഒരു ചൂണ്ടൽക്കാരന്റെ അടുത്തുനിന്നും കണ്ടെടുക്കുന്നു. ലിസിയ എന്ന ഒരു പെൺകുട്ടിയെയുമായി ചൂണ്ടൽക്കാരൻ നദിയിലൂടെ രക്ഷപെടും മദ്ധ്യേ ആണ് മാർക്സിൻ അയാളെ പിടിക്കാൻ നോക്കിയത് എന്നാൽ ലിസിയയെ രക്ഷപെടുത്തിയെടുത്തപ്പോഴേക്കും ചൂണ്ടൽക്കാരൻ കടന്നുകളഞ്ഞു. ഈ ചുണ്ടൽക്കാരനെ അന്വേഷണങ്ങൾക്കിടയിൽ മാർക്സിൻ കണ്ടുമുട്ടിയിട്ടുണ്ട്.

മാർക്സിന്റെ ചിന്തകൾ പാഞ്ഞു കൊലയാളി പരിസരത്തുതന്നെ ഉണ്ടാവാനാണു സാധ്യത എന്ന് അദ്ദേഹത്തിന് തോന്നി.

കൊലയാളി അയാളൊരു പ്രത്യേക സ്വഭാവക്കാരനാണ്. സൗന്ദര്യമുള്ള സ്ത്രീകളെ കൊലചെയ്യുകയെന്ന ഒരു സ്വഭാവവിശേഷം അയാളുടെ മനസ്സിൽ ഉറഞ്ഞുകിടപ്പുണ്ട്. ഒരുപക്ഷേ, ആ യുവതികളെ മാനഭംഗപ്പെടുത്തിയതിനുശേഷമായിരിക്കണം വധം നടന്നിരിക്കുന്നത്.

ഇനിയിപ്പോൾ സാറായുടെ മൃതശരീരം പോസ്റ്റുമോർട്ടം നടത്തിയാലും അവളുടെ ചാരിത്ര്യം അപഹരിച്ചിട്ടുണ്ടോ ഇല്ലയോ എന്നു തെളിയിക്കുവാൻ സാധ്യമല്ല. ചൂണ്ടൽക്കാരന്റെ ഏതെങ്കിലും അടയാളം കാണുന്നുണ്ടോ എന്നു മാർക്സിൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

കൊലയാളിയെ  കണ്ടെത്തിയതിനു ശേഷം കുതിര വണ്ടിയിൽ ദീർഘ നേരത്തെ സംഘട്ടത്തിനു ശേഷം ഏതാണ്ട് അര കിലോമീറ്റർ ഓടിക്കഴിഞ്ഞപ്പോൾ അകലെയായി ഒരു നിഴൽ മാറിപ്പോകുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു.

അവൻ തന്നെ ആയിരിക്കണമെന്നു ചിന്തിച്ചു കൊണ്ട് അദ്ദേഹം നിഴൽ പോലെ കാണപ്പെട്ട ആ രൂപത്തിന്റെ പിന്നാലെ ഓടി.

പാറക്കെട്ടുകൾ അവസാനിച്ചു കഴിഞ്ഞു. അടുത്ത പ്രദേശം ചതുപ്പു നിലം പോലെ അദ്ദേഹത്തിനു തോന്നി. മുന്നോട്ടു നീങ്ങിയാൽ ആപത്തു സംഭവിച്ചേക്കുമെന്നു ഭയന്നു അദ്ദേഹം അവിടെത്തന്നെ നിന്നു.

സൂക്ഷിച്ചു ആ പരിസരം പരിശോധിച്ചതിൽനിന്നു ആ ഭാഗത്തുകൂടി ആരോ ഒരാൾ നടന്നുപോയതിന്റെ ലക്ഷണം കാണാമായിരുന്നു. ആ അടയാളത്തിന്റെ പിന്നാലെ കുറേദൂരം നടന്നശേഷം അദ്ദേഹം പിൻവാങ്ങി. വീണ്ടും കുതിരവണ്ടി സ്ഥിതിചെയ്യുന്നതിന്റെ അടുക്കലെത്തി. അവിടെ ആഗ്നസും എലിസബത്തും നിൽപ്പുണ്ടായിരുന്നു.

എല്ലാവരും ആഗ്നസിന്റെ ഭവനത്തിലെത്തി. അടുത്തദിവസം പ്രഭാതമായപ്പോൾ മാർക്സിൻ ഉണർന്നു. അദ്ദേഹം നേരെ പോയത് ആ ചതുപ്പുനിലത്തേക്കായിരുന്നു. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപരതന്ത്രനാക്കിക്കളഞ്ഞു.

ചതുപ്പുനിലത്തിൽ ഒരു തൊപ്പിയിരിക്കുന്നതു അവർ കണ്ടു. അയാൾ ആ കാണുന്ന ഭാഗത്ത് അഗാധ ഗർത്തത്തിലേയ്ക്കു താണു പോയതിന്റെ അടയാളമാണത്.

ഒരു പരീക്ഷണത്തിനുവേണ്ടി മാർക്സിൻ ഒരു കല്ലെടുത്തു ആ ഭാഗത്തേയ്ക്കെറിഞ്ഞു. അതു താണുപോകുന്നതു അവർ കണ്ടു.

“അയാളും അതുപോലെ താണുപോയിരിക്കും.” മാർക്സിൻ പറഞ്ഞു.

അങ്ങനെ മാർക്സിൻ തന്റെ ജീവിതത്തിൽ പിടികിട്ടാതെ പോയ ഒരു കുറ്റവാളിയായി അയാൾ അവശേഷിച്ചു.

 

കഴുകന്റെ നിഴൽ എന്ന നോവൽ വായിക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

www.amazon.in/കഴുകന്റെ-നിഴൽ-Malayalam-Kottayam-Pushpanath-ebook/dp/B08YR9FGHJ

Leave a Reply

Your email address will not be published. Required fields are marked *

0