ലേഡീസ് ഹോസ്റ്റലിലെ മരണം – കോട്ടയം പുഷ്പനാഥ്
December 10, 2021
Case Diary of Marxin -1 ടെറി കോപെക്കിന്റെ കൊലയാളി
December 17, 2021

ചുവന്ന നീരാളി – കോട്ടയം പുഷ്പനാഥ്‌

കഥാപാത്രങ്ങൾ

ഹോർമിസ്

അലക്സ്

സിൽവാന

വൃദ്ധൻ

ലൂസിഫർ

മോൺഷിയർ നിക്കോഫ്

നിക്കോൾ

ഡോക്ടർ ക്ലെമന്റ്

എലിസബത്ത്

മാർക്സിൻ

 

ഹോർമിസും അലക്സും നിഗൂഢമായ ചുവന്ന നീരാളി എന്ന സങ്കല്പത്തെ തിരക്കി ഇറങ്ങുന്നു.  മാർക്‌സിനും എലിസബത്തും അവരോടൊപ്പം ചേരുകയും നിഗുഢതകൾക്കു തിരശീല ഇടുകയും അവയ്ക്കു പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെ തുടർന്നുള്ളതാണ് നോവലിന്റെ ഇതിവൃത്തം. ശേഷം യാത്രാ മദ്ധ്യേ അവർ ഒരു വിശ്രമകേന്ദ്രത്തിൽ താമസിക്കാൻ ഒരുമ്പെടുകയും സിൽവാന എന്നൊരു യുവതിയെ പരിചയപ്പെടുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നു. യുവതിയെക്കൂടാതെ ഒരു വൃദ്ധനും അവിടെ താമസിച്ചിരുന്നു.

സിൽവാനയുടെയും വൃദ്ധന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ സാന്താ മരിയ എന്ന ആ നിഗൂഢതകളുടെ നിലവറയിൽ പോയവർ ആരും തിരിച്ചെത്തിയിട്ടില്ല എന്ന് അവർ ഉദാഹരണങ്ങൾ സഹിതം വെളിപ്പെടുത്തി.

ശേഷം ഒരുപാടു ഗവേഷണങ്ങൾക്കൊടുവിൽ ഹോർമിസും അലക്സും സിൽവനയോടു പോലും യാത്ര ചോദിക്കാതെ നിഗൂഢതകൾ തേടി വേണ്ട സാമഗ്രികൾ കരുതി രാത്രിയിൽ യാത്ര തിരിച്ചു.

പകൽപോലും തനിച്ചു യാത്രചെയ്യുവാൻ മടിക്കുന്ന ആ നാട്ടുവഴി സൂര്യൻ അസ്തമിച്ചാൽ ശൂന്യമായിരിക്കും. കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന ആ താഴ്വര പ്രദേശങ്ങളിൽ ഇരുട്ടുവീണു കഴിഞ്ഞാൽ മനുഷ്യശബ്ദം ഉയരാറില്ല. ഒറ്റപ്പെട്ടു നിലകൊള്ളുന്ന ചില ഹോട്ടലുകളല്ലാതെ മറ്റു വാസസ്ഥലങ്ങൾ കുറവാണ്. ഏറ്റവും അടുത്തെന്നു പറയുവാൻ ഉള്ള റെയിൽവെ സ്റ്റേഷൻ “അൽഗറോബോ ഡെൽ അഗുലാ” യാണ്. അതും മൈലുകൾക്കകലെ കിഴക്കായി സ്ഥിതി ചെയ്യുന്നു. അവിടെയിറങ്ങുന്ന ഒരാളിന് കുതിരകളെയോ, കുതിരവണ്ടികളെയോ ആശ്രയിച്ചുവേണം യാത്രചെയ്യുവാൻ.

ആ യാത്ര തുടങ്ങുന്ന വേളയിൽ ഒരു അപരിചിതൻ ഇവരുടെ താമസ ഇടത്തേക്ക് വരുന്നു. രാത്രിയായതിനാൽ സിൽവാനയും വൃദ്ധനും നിദ്രയിൽ ആയിരുന്നു. അതുകൊണ്ട് ഹോർമിസും അലക്സും അയാളെ വിശ്രമ കേന്ദ്രത്തിലേക്ക് സ്വീകരിക്കുന്നു. എന്നാൽ ആ അപരിചിതൻ ഇവരുടെ നീക്കങ്ങൾ മനസിലാക്കിയതുപോലെ അവരോടു പറഞ്ഞു എനിക്ക് പോകുന്ന വഴി അറിയാം ഞാൻ നിങ്ങളോടൊപ്പം വരാം എന്ന് അത് കേട്ട്  ഹോർമിസും അലക്സും യാത്ര തിരിച്ചു.

അപരിചിതനായ ഒരാളുടെ വാക്കു വിശ്വസിച്ച് അയാളുടെ കൂടെ ഇറങ്ങിതിരിച്ചത് ഒരു വിധത്തിൽ മടയത്തരമാണെന്ന് തണുപ്പു സഹിക്കവയ്യാതായപ്പോൾ അലക്സിനുതോന്നി. എങ്കിലും സ്വയരക്ഷക്കുള്ള ആയുധങ്ങൾ കൈവശം ഉണ്ടായതുകൊണ്ട് അയാൾ ധൈര്യമവലംബിച്ചു.

മഞ്ഞ് നാലുചുറ്റും ഒരു വെള്ളവെൽവെറ്റ് വിരിച്ചതുപോലെ മടക്കുകളായി സ്ഥിതിചെയ്തിരുന്നു. ഇലകൊഴിഞ്ഞ വൃക്ഷങ്ങളും കുറ്റിച്ചെടികളും അവയ്ക്കു മുകളിൽ തറച്ചറച്ചു പൊന്തിനിന്നു. അകലെനിന്നും ചെന്നായ്ക്കൾ ഓലിയിടുന്നതിന്റെ ശബ്ദം പാറക്കെട്ടുകളിലും മരത്തിൻതലപ്പുകളിലും മാറ്റൊലിക്കൊണ്ടു.

മുന്നോട്ട് പോകവേ അപരിചിതനും അലക്സും അപ്രതീക്ഷിതമായി. “അലക്സ്…” ഒരു തവണകൂടി ഹോർമിസ് വിളിച്ചു. അതും നിഷ്ഫലമായപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അയാൾ അല്പസമയം അവിടെത്തന്നെ നിന്നു. മുന്നോട്ട് നടക്കുവാൻ ഹോർമിസിന് കഴിയുമായിരുന്നില്ല. ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത വഴി, അതും തനിച്ച്, രാത്രിയുടെ രണ്ടാം യാമത്തിൽ മുന്നോട്ടു പോകുവാൻ അയാൾ ഭയന്നു. തന്റെ ടോർച്ചുമറന്നതിൽ അയാൾക്ക് കുണ്ഠിതം തോന്നി. സിൽവാനയെ വിളിച്ചുണർത്തി വിവരം ധരിപ്പിച്ചിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുകയില്ലായിരുന്നുവെന്ന് ഹോർമിസ് വിചാരിച്ചു. അലക്സസിനെ തേടിപ്പിടിക്കണമെങ്കിൽ വെളിച്ചം ആവശ്യമാണ്. അതുപോലും കയ്യിലില്ലാത്ത ഈ അവസരത്തിൽ വല്ലവിധത്തിലും ഹോട്ടലിൽ തിരികെ എത്തുകയേ മാർഗ്ഗം ഉണ്ടായിരുന്നുള്ളൂ.

അതിവേഗം വിശ്രമകേന്ദ്രത്തിൽ തിരിച്ചെത്തിയ ഹോർമിസ് നടന്ന സംഭവങ്ങളെല്ലാം ഓർത്തെടുത്തു.

ഈ സമയം സിൽവാന ഉറക്കത്തിൽ നിന്ന് ഉണർന്നു ഹോർമിസിന്റെ അരികിൽ എത്തി. ഹോർമിസ് നടന്ന സംഭവങ്ങൾ പറഞ്ഞു. ഇതേ സമയം വൃദ്ധൻ ഈ വിവരം കേൾക്കുകയും തുടർന്നു വിശദീകരിച്ചു. “മനുഷ്യരെ വഴിതെറ്റിക്കുന്നവനല്ലേ ലൂസിഫർ. ഒരിക്കൽ അവൻ ക്രിസ്തുവിനേയും പരീക്ഷിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നവന് ആ പേരിട്ടത്. അവന്റെ പിന്നാലെ പോകുന്നവരിൽ ആരും ഇതുവരെ മടങ്ങിവന്നിട്ടില്ല. താങ്കൾ ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെട്ടതാണ്. നാലുവർഷം മുമ്പാണെന്നു തോന്നുന്നു അവൻ രണ്ടാമതും ഇവിടെ കയറിവന്നത്. അന്ന് രണ്ടു ചെറുപ്പക്കാർ ഇവിടെ ഉണ്ടായിരുന്നു ചിലിയിൽ നിന്നും വന്ന രണ്ടു കോളേജ് വിദ്യാർത്ഥികളായിരുന്നു അവർ. ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും. ആ പെൺകുട്ടി സുന്ദരിയായിരുന്നു സിൽവാനയെപ്പോലെ തന്നെ”.

തുടർന്നു ഹോർമിസ് അന്വേഷണങ്ങൾ ആരംഭിച്ചു. നിക്കോൾ എന്ന യുവാവിന്റെ കുതിര വണ്ടിയിൽ ഹോർമിസ് പലയിടങ്ങളിലായി പോയി. അവിടെവെച്ചു മോൺഷിയർ നിക്കോഫ് എന്ന വ്യക്തിയെ പരിചയപ്പെടുകയും ഹോർമിസ് തന്റെ ലക്ഷ്യം അദ്ദേഹത്തോട് പങ്കിടുകയും ചെയ്യുന്നു. ഇതിനെ തുടന്ന് ഇതുമായി ബന്ധപ്പെട്ട താൻ കേട്ട് പരിചയിച്ച വിവരങ്ങൾ എല്ലാം നിക്കോഫ് പറഞ്ഞു. ശേഷം യാത്ര തിരിച്ച ഹോർമിസിനോടും സിൽവാനയോടും സ്ഥലത്തിന്റെ നിഗൂഢതയെക്കുറിച്ചു താക്കിതും നൽകി.

ശേഷം നീരാളിയുടെ ചിത്രം വസ്ത്രത്തിൽ ധരിച്ച കുറെ പേർ യാത്രാ മദ്ധ്യേ ഉപദ്രവിക്കാനായി എത്തി. വലിയ സംഘട്ടനത്തിനൊടുവിൽ അവരിൽ നിന്നും അവർ രക്ഷപെട്ടുകൊണ്ട് യാത്ര തുടർന്നു. യാത്രാ മദ്ധ്യേ നേരിട്ട ദുരിതങ്ങൾക്കൊടുവിൽ നിഗൂഢതയും തിരശീല മാറ്റാനായി ഹോർമിസ് ശ്രമിച്ചു.

പല തരത്തിലുള്ള അപരിചിതമായ ആക്രമണങ്ങൾക്കൊടുവിൽ ഡോക്ടർ ക്ലെമന്റിന്റെയും മാർക്സിന്റെയും എലിസബത്തിന്റെയും സഹായത്തോടെ നിഗൂഢതകൾക്കു വിരാമമിട്ടു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഫ്രാൻസ് ഭരിച്ചുകൊണ്ടിരുന്ന ഏതോ ചക്രവർത്തിമാർ പണികഴിപ്പിച്ച് ഭൂഗർഭകൊട്ടാരത്തിന്റെ അവശിഷ്ടം പോലെ അത് തോന്നിച്ചു. സിൽവാന ആ വാതിൽ തുറന്നു. അതിനുള്ളിൽ അവർണ്ണനീയമായ പ്രകാശം ആയിരുന്നു. മുറിയുടെ ഒരു ഭാഗത്തുവച്ചിരുന്ന കണ്ണാടിക്കൂടിൽനിന്നാണ് ആ പ്രകാശം വമിച്ചിരുന്നത്. കാഴ്ചയിൽ അത് ഒരു ലാബോറട്ടറി പോലെ തോന്നിച്ചു.

പല വലിപ്പത്തിലുള്ള കണ്ണാടിപാത്രങ്ങളിൽ ഫോർമലിൻ ദ്രാവകത്തിൽ സൂക്ഷിച്ചിരുന്ന ഒക്ടോപസുകളെ കണ്ടു.

മാർക്സിനും, എലിസബത്തും, ഡോക്ടർ കെമന്റും അത് പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ സിൽവാന പതുക്കെ പുറകോട്ട് മാറി.

വാതിലിന് അടുത്ത് ചെന്ന് പെട്ടെന്ന് പുറത്തിറങ്ങി. ഉടൻ തന്നെ വാതിൽ അടയുകയും ചെയ്തു. മൂന്നു പേരും അപകടത്തിൽപ്പെട്ടതായി മാർക്സിനു തോന്നി. വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. ഈ സമയം ആ മുറിയുടെ ഒരുവശം ഇടിഞ്ഞ് വരുന്നതായി തോന്നി.

ആ ഭാഗത്തുനിന്ന് നീരാളിയുടെ മൂന്ന് കൈകൾ ആനയുടെ തുമ്പിക്കരം പോലെ പുറത്തേക്ക് വന്നു. അത് നീണ്ടുവന്ന് മൂന്നുപേരേയും ആക്രമിക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് എലിസബത്ത് ഓടിച്ചെന്ന് കണ്ണാടിക്കൂട് എടുത്ത് അതിന്റെ നേർക്ക് വലിച്ചെറിഞ്ഞു.

നീരാളിയുടെ മൂന്നു കൈകളും ആ പെട്ടിയിൽ പിടിച്ചു. പെട്ടി താഴെ വീണു.

അതിന്റെ പ്രകാശം കണ്ണുകളിൽ പതിക്കാതിരിക്കാൻ മാർക്സിൻ പറഞ്ഞു.

മൂന്നുപേരും ടൗവ്വൽകൊണ്ട് കണ്ണുകൾ കെട്ടി. മാസം കരിയുന്ന ഗന്ധം അവിടെ പരന്നു.

എന്താണെന്ന് അറിയാൻ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കണ്ണുകളിലെ കെട്ടുകളഴിക്കാൻ തോന്നിയില്ല. കാരണം ആ വൈരക്കല്ലുകളുടെ പ്രകാശം കാഴ്ച നശിപ്പിക്കുമോ എന്ന് ഭയന്നു. ആ വൈരക്കലുകൾ മാത്രമായിരുന്നു ഇവയെ നശിപ്പിക്കാനുള്ള ഏക മാർഗം

ഒടുവിൽ അവർ മൂവരും കൂടി വാതിൽ ശക്തിയായി വലിച്ചു തുറന്നു. പുറത്ത് ഇറങ്ങിയശേഷം അകത്തേക്ക് നോക്കി.

അവർ കണ്ട കാഴ്ച ഭയങ്കരം ആയിരുന്നു.

ഒരു വശത്ത് ഇടുങ്ങിയ ഭാഗത്ത് വൈരക്കല്ലുകളുടെ പ്രകാശമേറ്റ് നീരാളി ദ്രവിച്ച് ദ്രവിച്ച് അലിഞ്ഞ് ഒഴുകുന്നതാണ് കണ്ടത്.

വാതിൽ വലിച്ചടച്ചശേഷം സിൽവാനയേ അന്വേഷിച്ച് ഓടി.

പിന്നാലെ എലിസബത്തും, ഡോക്ടർ ക്ലെമന്റും മാർക്സിനെ അനുഗമിച്ചു.

ഗുഹക്കുള്ളിൽനിന്നും പുറത്തേക്ക് കടന്ന അവർ സത്രത്തിലേക്കാണ് ചെന്നത്.

സിൽവാന ഒരു കസേരയിൽ ഇരുന്ന് മേശയിൽ തലചായ്ച്ച് കിടക്കുന്നത് അവർ കണ്ടു.

അവർ മൂന്നുപേരും അവിടെ എത്തിയപ്പോൾ പെട്ടെന്ന് അവൾ ചാടിയെഴുന്നേറ്റു.

അവളുടെ രണ്ട് കൈകളിലും നിറതോക്ക് ഉണ്ടായിരുന്നു. കാഞ്ചി വലിക്കാൻ ശ്രമിച്ചെങ്കിലും, എലിസബത്ത് അതിനുമുമ്പ് നിറയൊഴിച്ചു.

കാരണം, ചുവന്ന നീരാളിയുടെ നിർമാതാവ് സിൽവാന ആണെന്ന് ഡോക്ടർ ക്ലെമന്റും തെളിയിച്ചു. മാർക്സിന്റെ അന്വേഷണത്തോട് ബാക്കി സത്യങ്ങൾ പുറത്തു വന്നു.

മാർക്സിൻ എല്ലാരോടുമായി അവ വെളിപ്പെടുത്തി.

സിൽവാന സ്പെയിനിലെ ഒരു ഉന്നത സർവ്വകലാശാലയിൽനിന്ന് സൂവോളജിയിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. ഇവിടെയുള്ള എല്ലാ താവളങ്ങളും അവൾക്ക് നിശ്ചയമുണ്ട്. ഒരു പ്രത്യേക കേന്ദ്രത്തിൽ ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടിയാണ് അവൾ പ്രവർത്തിക്കുന്നത്. സാന്താമരിയ കൊടുമുടിയുടെ താഴ്വരയിൽനിന്ന് രത്നങ്ങൾ കണ്ടെടുക്കുകയാണ് അവരുടെ മുഖ്യജോലി. അതിനുവേണ്ടി അവിടെ എത്തുന്നവരുടെ എല്ലാ വിവരങ്ങളും മനസ്സിലാക്കിയശേഷം അവരെ അപകടപ്പെടുത്തുകയാണ് ലക്ഷ്യം. അതിനിടക്ക് അവൾ ശാസ്ത്രത്തിൽ അത്ഭുതാവഹമായ ഒരു കണ്ടുപിടുത്തം നടത്തിയിരുന്നു. അതായിരുന്നു നീരാളി. അതാണ് നിയന്ത്രണാതീതമായി കോശങ്ങൾ വളരുന്ന പുതിയ ജീവി. അതിനു തടസ്സം ചെയ്തില്ലെങ്കിൽ അത് വളർന്നുകൊണ്ടയിരിക്കും. സെൻസില്ലാത്ത ആ ജന്തു പ്രോട്ടീനും ഫാറ്റുമുള്ള എല്ലാ ജന്തുക്കളേയും ആഹാരമാക്കും അതിൽനിന്ന് അടർന്നുപോകുന്ന ഓരോ തുണ്ടും പുതിയ നീരാളിയായി രൂപപ്പെടും. കാരണം അതിന്റെ ശരീരത്തിൽ കേന്ദ്രസ്ഥാനം എന്നൊന്നില്ല. രാത്രികാലങ്ങളിൽ ആ ജന്തുവിനെ അവർ സ്വതന്ത്രമാക്കും”

“അപ്പോൾ അവൾക്ക് അതിനെക്കൊണ്ട് ആപത്തുണ്ടാകാത്തത് എന്തുകൊണ്ടാണ്?” എലിസബത്ത് ചോദിച്ചു.

“അത് ആ വൈരക്കല്ലിന്റെ ശക്തിയാണ്. അതുപയോഗിച്ചുള്ള ഒരു ഫ്ളാഷ് ലൈറ്റ് ഉപയോഗിക്കുമ്പോൾ അത് പിൻവാങ്ങും. അതിന്റെ കിരണങ്ങളെ നേരിടുവാനുള്ള ശക്തി അതിനില്ല. എന്നാൽ പകൽ സമയത്ത് അതൊരിക്കലും വെളിയിൽ വരില്ല. സൂര്യപ്രകാശത്തിൽ അതിന് കഴിവില്ല”

അങ്ങിനെ ആ ഭീകര സംഭവങ്ങൾക്ക് തിരശ്ശീല വീണു.

 

ചുവന്ന നീരാളി എന്ന നോവൽ വായിക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.

www.amazon.in/ചുവന്ന-നീരാളി-മാർക്സിൻ-സീരീസ്-Malayalam-ebook/dp/B09CLGPCSW

 

Leave a Reply

Your email address will not be published. Required fields are marked *

0