ഓസ്ട്രേലിയൻ സീരിയൽ കില്ലർ ജോൺ വെയ്ൻ ഗ്ലോവർ,1989 നും 1990 നും ഇടയിൽ 14 മാസത്തിനിടെ, ഗ്ലോവർ ആറ് പ്രായമായ സ്ത്രീകളെ ക്രൂരമായി ആക്രമിച്ചതിന് ശേഷം കൊലപ്പെടുത്തി. ആർട്ടിസ്റ്റ് വിൽ ആഷ്ടന്റെ വിധവ ഉൾപ്പെടെയുള്ള പ്രായമായ സ്ത്രീകളാണ് ഗ്ലോവറിന്റെ പ്രധാന ഇരകൾ.
ചില സമയങ്ങളിൽ, ഇരകളെ ആക്രമിക്കാൻ കത്തി, ചുറ്റികകൾ, കോടാലി എന്നിങ്ങനെ മറ്റ് ഉപകരണങ്ങൾ ഗ്ലോവർ ഉപയോഗിച്ചു.
അവന്റെ ഇരകളിൽ പലരും അപരിചിതരായ സ്ത്രീകളായിരുന്നു, അവരുമായി ആദ്യം അവൻ സാധാരണ സംഭാഷണത്തിൽ ഏർപ്പെടും പിന്നീട് കൃത്യം നിർവഹിക്കുകയും ചെയ്യും.
ആ ആറ് സ്ത്രീകളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിനു പുറമേ, ഗ്ലോവർ മറ്റ് നിരവധി പ്രായമായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
തെളിവുകൾ കണ്ടെത്തിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഒടുവിൽ വെയ്ൻ ഗ്ലോവറിനെ അറസ്റ്റു ചെയ്തു.